35 ലക്ഷം വില വരുന്ന ഔഡി ക്യു 3 കാര്‍ തമിഴ്നാട്ടിലെ കോവാലം കടൽത്തീരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മണല്‍ത്തിട്ടയില്‍ ഇടിച്ചുനില്‍ക്കുന്ന നിലയിലായിരിന്നു ഔഡി കാര്‍. കാർ മോഷണം പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. എന്നാൽ കാര്‍ എങ്ങനെ കടലില്‍ എത്തിയെന്നതിന് ആർക്കും വ്യക്തമായ ഉത്തരമില്ല. മത്സ്യത്തൊഴിലാളികളാണ് കാര്‍ ആദ്യം കണ്ടെത്തിയത്. മണൽത്തിട്ടയിൽ ഉറച്ചുപോയ നിലയിലായിരുന്നു കാര്‍. വ്യവസായിയായ വില്യംസ് ഗാരി എന്നയാളുടേതാണ് വാഹനം എന്നു പൊലീസ് പറഞ്ഞു. മോഷണം പോയതാണെന്നാണ് ഉടമ പറയുമ്പോഴും കാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടില്ല. കാറില്‍ നിന്ന് ഒരു പഴ്സും ലൈസന്‍സും കണ്ടെടുത്തിട്ടുണ്ട്..
ഒൗഡി കടൽത്തീരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
0
Share.