പ്രേമം അപ്്്ലോഡ് ചെയ്ത മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ

0

പ്രേമം സിനിമയുടെ െസന്‍സറിങ് മുദ്രയുള്ള പതിപ്പ് പ്രചരിച്ച സംഭവത്തില്‍ മൂന്ന്് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി.കൊല്ലം സ്വദേശികളാണ് പിടിയിലായത്. സിനിമ അപ്്ലോഡ് ചെയ്യാനുള്ള സിനിമ എത്തിച്ച പെന്‍ ഡ്രൈവും ആന്‍റി പൈറസി െസല്‍ പിടിച്ചെടുത്തു. സംഭവത്തിന് പിന്നില്‍ വിദേശബന്ധമുള്ള റാക്കറ്റാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയാണ് കൊല്ലത്തെ വിദ്യാര്‍ഥികളുടെ വീടുകളില്‍ റെയ്്ഡ് നടന്നത്. പ്രേമം സിനിമ ഇന്‍റര്‍നെറ്റില്‍ ആദ്യമായി അപ്്്ലോഡ് ചെയ്ത പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ് ആദ്യം പിടിയിലായത്. വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പകര്‍പ്പ് എത്തിച്ച മറ്റ്്് രണ്ട് വിദ്യാര്‍ഥികളെയും കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കിക്ക്് ആസ്. കോം എന്ന സൈറ്റില്‍ ജൂണ്‍ 22നാണ് ചിത്രം അപ്്്ലോഡ് ചെയ്തതത്. വ്യാജ ഐ.പി.അഡ്രസ് ഉപയോഗിച്ചായിരുന്നു അപ്്്ലോഡ് ചെയ്തത്. ഇതിനായി ഉപയോഗിച്ച കന്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. പ്രേമം സിനിമയുെട സെന്‍സറിങ് മുദ്രയുള്ള പകര്‍പ്പ് കൊണ്ടുവന്ന പെന്‍ഡ്രൈവും പിടിച്ചെടുത്തിട്ടുണ്ട്.ചിത്രം അപ്്്ലോഡ് ചെയ്ത പ്ളസ് വണ്‍ വിദ്യാര്‍ഥി വിദേശത്തുള്ളവരുമായി ചാറ്റ്്് ചെയ്തിരുന്നു. വ്യാജ പതിപ്പുകള്‍ ഇറക്കുന്ന ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ ഈ വിദ്യാര്‍ഥി സജീവമായിരുന്നുവെന്നും ആന്‍റി ൈപറസി സെല്‍ കണ്ടെത്തി. ചിത്രത്തിന്‍റെ പകര്‍പ്പ് വിദ്യാര്‍ഥികള്‍ക്ക് കൈമാറിയവരെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന.

Share.

About Author

Comments are closed.