എ.സി.ഐ. 15-ാം സംസ്ഥാന സമ്മേളനവും ഡോ. അംബേദ്കര്‍ സദ്സേവാ അവാര്‍ഡ് ദാനവും മെയ് 27 ന് നടക്കും

0

തിരുവനന്തപുരം – സര്‍വ്വ ജനക്ഷേമ സംഘടനയായ ഡോ. അംബേദ്കര്‍ സെന്‍റര്‍ ഓഫ് ഇന്ത്യ – എ.സി.ഐ.യുടെ 15-ാം സംസ്ഥാന സമ്മേളനവും അംബേദ്കര്‍ സദ്സേവാ പുരസ്കാരവും പാവപ്പെട്ട 1001 പേര്‍ക്ക് സഹായ വിതരണവും പരിപാടി മെയ് മാസം 27 ന് വൈകുന്നേരം 4.00 മണിക്ക് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ വച്ച് നടക്കും.

സാധാരണക്കാരെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി മികവുറ്റ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ശ്രീ. സുരേഷ്ഗോപി (ജീവകാരുണ്യ പ്രവര്‍ത്തനം), ശ്രീ. പി. വിജയന്‍ ഐ.പി.എസ് (യുവജന – വ്യക്തിത്വ വികസന പരിപാടികള്‍), ശ്രീമതി അനുചാക്കോ (ജീവകാരുണ്യം), ശ്രീ. കെ.ആര്‍. ഭാസ്കരപിള്ള (വിദ്യാഭ്യാസ രംഗം – മലബാര്‍ മേഖല), സിസ്റ്റര്‍ മൈഥിലി (വിദ്യാഭ്യാസ രംഗം – തെക്കന്‍ മേഖല), ശ്രീ. വാവ സുരേഷ് (ജീവന്‍ രക്ഷാ പ്രവര്‍ത്തനം) എന്നിവരെ പൊന്നാടയണിയിച്ച് പ്രശസ്തി പത്രവും അവാര്‍ഡും നല്‍കി ആദരിക്കും.

എ.സി.ഐ. സംസ്ഥാന പ്രസിഡന്‍റ് മുണ്ടേല പ്രസാദ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.  അവാര്‍ഡ് ദാനവുൺ സഹായ വിതരണവും ബഹു. പട്ടികജാതി-പിന്നാക്ക ടൂറിസം മന്ത്രി ശ്രീ. എ.പി. അനില്‍കുമാറുൺ മുഖ്യപ്രഭാഷണം മുന്‍മന്ത്രിയും എ.സി.ഐ. രക്ഷാധികാരിയുമായ ശ്രീ. പന്തളം സുധാകരനും നടത്തും.  എ.സി.ഐ. നേതാക്കളായ ജോണ്‍മാസ്റ്റര്‍ വയനാട്, കെ.എം. പിള്ള, അഡ്വ. കെ. രാധാകൃഷ്ണന്‍, കല്ലറ അജയന്‍, കൊടുവായൂര്‍ ശങ്കരന്‍, മഹിളാ ബാബു, പി.വൈ. ജോസഫ്, കുഞ്ഞുമോള്‍ തോമസ് എടത്വ, തന്പി ഗൗഡര്‍ എന്നിവര്‍ പ്രസംഗിക്കും.

 

 

Share.

About Author

Comments are closed.