ഒരാളെപ്പോലെ ഏഴുപേർ ഇല്ലെങ്കിലും രണ്ടുപേരെങ്കിലും ഉണ്ടാവുമെന്ന് ഉറപ്പായി. മനസിലായില്ലേ, മുഖ്യമന്ത്രിയുടെ അപരന്മാരുടെ കാര്യമാണു പറഞ്ഞുവന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലെ സംസാര വിഷയമായിരുന്നു ഉമ്മൻ ചാണ്ടിയുടെ അപരന്മാർ. കാനഡയിൽ ഒരു അപരനെ കണ്ടതിനു പുറമെയാണ് സൗദിയിൽ നിന്നും മുഖ്യമന്ത്രിക്കു സമാനമായ മുഖമുള്ള മറ്റൊരാളെ കണ്ടത്. സൗദിയിലെ ജിസാനിലുള്ള ഹസൻ അൽ അസീരി തന്നെപ്പോലിരിക്കുന്ന ഉമ്മൻ ചാണ്ടിയെ നേരിട്ടു കാണാൻ വരുകയാണ്. സൗദിയിലെ ഏതാനും മലയാളികളാണ് അസീരിയുടെ ചിത്രം ഓൺലൈൻ മീഡിയയിൽ പ്രചരിക്കുന്നതായി അറിയിച്ചത്. കൗതുകം തോന്നിയ അസീരിയും ഉമ്മൻ ചാണ്ടിയുടെ ഫൊട്ടോ കണ്ടു ഞെട്ടി. എന്നാൽപിന്നെ ഒന്നു കണ്ടുകളയാമെന്നു വച്ചാണ് കേരളത്തിലേക്കു വരാൻ തന്നെ തീരുമാനിച്ചത്. അതേസമയം അസീരിയെ കാണുന്നതിൽ മുഖ്യമന്ത്രിക്കും സന്തോഷം മാത്രമേയുള്ളുവെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ അറിയിച്ചു. പെരുന്നാൾ കഴിഞ്ഞാലുടൻ ഉമ്മൻ ചാണ്ടിയെ വന്നു സന്ദർശിക്കാനാണ് അസീരിയുടെ തീരുമാനം. ഇനി അസീരി കേരളത്തിലെത്തുകയേ വേണ്ടൂ, സോഷ്യൽ മീഡിയ കാത്തിരിക്കുകയാണ് ഇരുകയ്യും നീട്ടി സ്വീകരിക്കാൻ.
ഉമ്മൻ ചാണ്ടിയുടെ അപരൻ കേരളത്തിലേക്ക് !
0
Share.