നീണ്ട 22 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ സംസ്കൃത ചലച്ചിത്രം നിര്‍മിക്കപ്പെടുന്നു. വിനോദ് മങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പ്രിയമാനസം’ നിര്‍മിക്കുന്നത് ബേബി മാത്യു സോമതീരമാണ്. ഉണ്ണായിവാരിയരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ജി.വി. അയ്യര്‍ നിര്‍മിച്ച ‘ശങ്കരാചാര്യ’, ‘ഭഗവദ്ഗീത’ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ മൂന്നാമതൊരു സംസ്കൃതചിത്രം ഇപ്പോള്‍ മാത്രമാണ് നിര്‍മിക്കപ്പെടുന്നത്. നളചരിതരചനാകാലത്ത് വാരിയര്‍ അനുഭവിച്ചേക്കാവുന്ന അന്തഃസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സിനിമ-ടി.വി. നടനായ രാജേഷ് ഹെബ്ബാര്‍ ആണ് ഉണ്ണായിവാരിയരെ അവതരിപ്പിക്കുന്നത്. കുച്ചിപ്പുടി നര്‍ത്തകിയും കന്നഡ അഭിനേത്രിയുമായ പ്രതീക്ഷകാശിയാണ് നായിക. ഭരതനാട്യം നര്‍ത്തകിയായ മീര ശ്രീനാരായണന് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം ശ്രീവത്സന്‍ ജെ. മേനോനും ചമയം പട്ടണം റഷീദും വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയനും നിര്‍വഹിക്കുന്നു. ഛായാഗ്രഹണം ശംഭുശര്മയും നൃത്തസംവിധാനം കുച്ചിപ്പുടി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ധനനും നിര്‍വഹിക്കുന്നു. കഥകളി ഗായകനായ കോട്ടയ്ക്കല്‍ മധുവിന്റെ നേതൃത്വത്തിലാണ് കഥകളി പദങ്ങളൊരുക്കുന്നത്.
ഉണ്ണായിവാരിയരായി രാജേഷ് ഹെബ്ബാര്‍
0
Share.