നിയമ ലംഘനം; മെയ്വെതറിന് ലോക ബോക്സിങ് ചാംപ്യൻ പട്ടം നഷ്ടമായി

0

ഫ്ലോയ്ഡ് മെയ്‍വെതറിൽ നിന്നും ലോക ചാംപ്യൻ പട്ടം തിരിച്ചെടുത്തു. ബോക്സിങ്ങിലെ നൂറ്റാണ്ടിന്റെ മൽസരം എന്നു വിശേഷിച്ച മൽസരത്തിൽ ഫിലിപ്പീൻസ് താരം മാനി പക്വിയാവോയ പരാജയപ്പെടുത്തി മെയ്‍വെതർ നേടിയ ചാംപ്യൻ പട്ടമാണ് ലോക ബോക്സിങ് സംഘടന തിരിച്ചെടുത്തത്. മെയ്‍വെതർ ബോക്സിങ് നിയമം പാലിച്ചില്ല എന്നാരോപിച്ചാണ് സംഘടനയുടെ നടപടി.മൽസരത്തില്‍ നിന്നുള്ള പാരിതോഷികത്തിന്റെ 200,000 ഡോളര്‍ അടയ്‌ക്കേണ്ട അവധി കഴിഞ്ഞതായും മാത്രമല്ല ജൂനിയര്‍ മിഡില്‍വെയ്റ്റ് എന്ന പദവി മെയ്‍വെതർ ഉപേക്ഷിച്ചില്ലെന്നുമാണ് സംഘടന പറയുന്നത്. ഒരേസമയം രണ്ടു ലോകപദവികൾ കൈയ്യിലുള്ളത് ബോക്‌സര്‍മാര്‍ക്കുള്ള നിയമത്തിന് എതിരാണ്. ലോക കിരീടത്തിനായുള്ള പോരാട്ടത്തിൽ നിന്നും ലഭിക്കുന്ന പാരിതോഷികത്തിന്റെ മൂന്നു ശതമാനം ബോക്സിങ് സംഘടനയ്ക്ക് നൽകണമെന്നും നിയമമുണ്ട്. മെയ്‍വെതർ ഇതു രണ്ടും തെറ്റിച്ചതായി സംഘടന വ്യക്തമാക്കി.മെയ്‌വെതറിന് അപ്പീല്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. പാരിതോഷിക തുക അടയ്ക്കാനും ഒരു പദവി തിരിച്ചു നൽകാനും മെയ്‍വെതർ തയാറായാൽ ലോക ചാംപ്യൻ പട്ടം തിരികെ നൽകുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ബോക്സിങ് ചരിത്രത്തിലെ ഇതിഹാസ പോരാട്ടമായ മൽസരത്തിൽ നിന്നും 200 മില്യൻ ഡോളറാണ് സമ്മാനത്തുകയായി മെയ്‍വെതർ നേടിയത്

Share.

About Author

Comments are closed.