ആസിഫ് അലിയും കുഞ്ചാക്കോബോബനും ഒന്നിക്കുന്നു

0

ലാല്‍ജോസിന്റെ പ്രധാന സഹായിയായിരുന്ന രഘുരാമവര്‍മ സ്വതന്ത്ര സംവിധായകനാകുന്നു. കുഞ്ചാക്കോബോബനും ആസിഫ് അലിയും പ്രധാന വേഷങ്ങളില്‍എത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എം.സിന്ധുരാജാണ്.എം.ടി.എം. പ്രൊഡക്ഷന്‍ ഹൗസ് ആന്‍ഡ് വെല്‍ഫ്ലോ ടാക്കീസിന്റെ ബാനറില്‍ ഷൈന്‍, ബാബു, ബെന്നി, രമേഷ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, കെ.പി.എ.സി. ലളിത, മാമുക്കോയ, സാജു നവോദയ (പാഷാണം ഷാജി) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ബിജിബാലിന്റേതാണ് സംഗീതം. ഛായാഗ്രഹണം എസ്. കുമാര്‍, നിര്‍മാണ നിര്‍വഹണം അനില്‍ അങ്കമാലി. ജൂലായ് മൂന്നാംവാരത്തില്‍ കോഴിക്കോട് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം എല്‍.ജെ. ഫിലിംസ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

Share.

About Author

Comments are closed.