മധ്യപ്രദേശ് വ്യാവസായിക പരീക്ഷാമണ്ഡല്‍ (വ്യാപം) അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. ഇപ്പോഴത്തെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലായതിനാല്‍ തനിക്ക് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും അതുകൊണ്ടാണ് ഹൈക്കോടതിയോട് ഇക്കാര്യം ആവശ്യപ്പെടുന്നുതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് ചൗഹാന് ഇക്കാര്യം വ്യക്തമാക്കിയത്. ഭോപ്പാലില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ ഭരണാധികാരി സംശയത്തിനതീതനായിരിക്കണം. ജനങ്ങളുടെ മനസില്‍ ഇപ്പോള്‍ ചില സംശയങ്ങളുണ്ട്. അത് ദുരീകരിക്കപ്പെടേണ്ടതുണ്ട്. ജനങ്ങളുടെ ആഗ്രഹത്തിന് മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. അതുകൊണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തയക്കും. ചൗഹാന് വ്യക്തമാക്കി.
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് അടുത്തടുത്ത ദിവസങ്ങളില്‍ നാലു പേര് മരിച്ചതോടെ സി.ബി.ഐ അന്വേഷണത്തിനു വേണ്ടിയുള്ള മുറവിളി ശക്തമായിരുന്നു.
സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കുടുംബവും ഗവര്‍ണറുടെ വസതിയുംവരെ ആരോപണത്തിലുള്പ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ തുടരെത്തുടരെ ഉണ്ടാകുന്ന ആരോപണങ്ങള്‍ സര്‍ക്കാറിനെയും പാര്‍ട്ടിയേയും കടുത്ത സമ്മര്‍ദത്തിലാക്കിയിരുന്നു. വ്യാപം അഴിമതി സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ. അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് എ.എ.പി.യും രംഗത്തെത്തിയിരുന്നു. വ്യാപം അഴിമതിയുടെ ചരിത്രം 2007-ലാണ് തുടങ്ങുന്നത്. 2013-ല്‍ മാത്രമാണ് ഇതിന്റെ ചില വിശദാംശങ്ങള്‍ പുറത്തുവന്നതും അന്വേഷണം തുടങ്ങിയതും. മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാമിനേഷന് ബോര്‍ഡ് (വ്യാവസായിക് പരീക്ഷാ മണ്ഡല്) ഏതാണ്ട് ആറുവര്‍ഷമായി കോഴ്സുകളിലേക്കും ജോലികളിലേക്കുമായി നടത്തിയ വിവിധ പ്രവേശനപ്പരീക്ഷകളില്‍ ക്രമക്കേട് നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. 2000 കോടിയിലേറെ രൂപയാണ് കൈക്കൂലിയായി നല്‍കപ്പെട്ടതെന്ന് കണ്ടെത്തി. രണ്ടായിരത്തോളം പേരെ അറസ്റ്റുചെയ്തു. എഴുനൂറോളം പേര്‍ക്കായി തിരച്ചില്‍ നടക്കുന്നു.
ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ ഓഫീസുള്‍പ്പെടെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിലുള്‍പ്പെട്ടിട്ടുണ്ട്. ദേശീയശ്രദ്ധയില്‍ അത്ര പെടാതെപോയ കേസ് ഇതിലുള്‍പ്പെട്ടവരുടെ ദുരൂഹമരണം പുറത്തായതോടെയാണ് വാര്‍ത്തയായത്. മരിച്ചവരിലേറെയും 25-നും 30-നുമിടയില്‍ പ്രായമുള്ളവരാണ്. റോഡപകടങ്ങളിലാണ് ഭൂരിഭാഗം മരണങ്ങളും. രാംനരേഷ് യാദവിന്റെ മകന് ശൈലേഷ് യാദവിന്റെ മരണമാണ് ഇതില്‍ പ്രധാനം. രാംനരേഷിന്റെ ലഖ്നൗവിലെ ഔദ്യോഗികവസതിയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 15-നാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
വ്യാപം തട്ടിപ്പ് : സി.ബി.ഐ അന്വേഷണത്തിന് തയ്യാറെന്ന് ചൗഹാന്
0
Share.