ചന്ദ്രേട്ടന് എവിടെയാ’ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മുന്‍സിഫ് കോടതി പരിഗണിക്കവേയാണ് നിര്‍മാതാക്കള്‍ നിലപാട് അറിയിച്ചത്.സിനിമയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ വീട്ടമ്മയുടേതായിരുന്നു. സിനിമ കണ്ടവരില്‍ ചിലര്‍ നിരന്തരം വീട്ടമ്മയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു.നിര്‍മാതാക്കളായ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ആഷിഖ് ഉസ്മാന് സംവിധായകന് സിദ്ധാര്‍ഥ് ഭരതന് എന്നിവരാണ് കേസിലെ എതിര് കക്ഷികള്‍.ഹര്‍ജിക്കാരിക്കു വേണ്ടി അഭിഭാഷകരായ തിരുമല കെ.ബിജുകുമാര്‍, സ്മിത എന്നിവര്‍ ഹാജരായി.
ചന്ദ്രേട്ടന് എവിടെയാ’ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി
0
Share.