ബോളീവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനായി. ഡല്‍ഹി സ്വദേശിനി മീരാ രജ്പുതാണ് വധു. ഒരു സുഹൃത്തിന്റെ ഫാംഹൗസില്‍ അതീവ രഹസ്യമായി നടന്ന വിവാഹത്തില്‍ വധൂവരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബിരുദധാരിയാണ് മീര. ഈ വര്‍ഷം ആദ്യം തന്നെ ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു. ബോളിവുഡില്‍ കരീനകപൂറുമായും പ്രിയങ്കാ ചോപ്രയുമായും ബിപാഷ ബസുവിനെയുമായും ഒക്കെ ബന്ധപ്പെടുത്തി ഗോസിപ്പുകളില്‍ നിറഞ്ഞു നിന്ന ഷാഹിദ് കപൂര്‍ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വധുവിനെ തിരഞ്ഞെടുത്തത് സിനിമാ പ്രേമികളെ അമ്പരപ്പിക്കുന്ന വാര്‍ത്തയാണ്. വളരെ ലളിതമായിട്ടായിരിക്കണം വിവാഹമെന്ന് ഷാഹിദ് കപൂറിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹം സുഹൃത്തിന്റെ ഫാംഹൗസില്‍ വെച്ച് നടത്തിയത്. എന്നാല്‍ വിവാഹ പാര്‍ട്ടി ഗുഡ്ഗാവിലെ ഒബ്റോയ് ഹോട്ടലില്‍ ആഡംബരമായി തന്നെ നടക്കും..
ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനായി
0
Share.