വൈവിധ്യമാര്‍ന്ന നിറക്കൂട്ടുകള്‍ ചാലിച്ച് വരയിലൊതുക്കുന്നതിനപ്പുറം വര്‍ണ്ണങ്ങളില്‍ രേഷ്മാ തോമസ് ഒരുക്കിയിരിക്കുന്ന നിറച്ചാര്‍ത്താണ് എ. ഈസ് ഫോര്‍ ആര്‍ട്ട്. ചിത്രകല പഠിച്ചിട്ടില്ലെങ്കിലും അപ്പൂപ്പനില്‍ നിന്നും കിട്ടിയ ജന്മസിദ്ധാന്തര വരകളില്‍ തന്റെ സ്നേഹവും വേദനയും, നൊന്പരങ്ങളും, ആശങ്കകളും, തന്റെ ചിത്രങ്ങളിലൂടെ പ്രതിധ്വനിപ്പിക്കുകയാണഅ ഈ കൊച്ചുകലാകാരി. ആണും പെണ്ണും അല്ലാത്തതിന്റെ പേരില്‍ അവഗണിക്കപ്പെടുന്ന ഒരു സമൂഹത്തെ തന്റെ വരയിലൂടെ ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്. നിറച്ചാര്‍ത്തിലൂടെ ചിത്രങ്ങളെ ഒരു പുത്തന്‍ ശൈലിയില്‍ വളരെ സൂക്ഷ്മതയോടുകൂടി രേഷ്മ പകര്‍ത്തിയിരിക്കുകയാണ്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ ചിത്ര പ്രദര്‍ശനം ഇന്നു സമാപിക്കും.
എ ഈസ് ഫോര്‍ ആര്‍ട്ട് രേഷ്മാ തോമസിന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു.
0
Share.