ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തെന്ന കുറ്റത്തിന് മൂന്ന് വിദ്യാര്‍ഥികളെ പോലീസ് പിടിച്ചതില്‍ പ്രതിേഷധവുമായി പേരൂര്‍ ഗ്രാമം. കുട്ടികളുടെ മേല്‍ കുറ്റം കെട്ടിവച്ച് മറ്റുചിലരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അറസ്റ്റെന്ന് സ്ഥലവാസികള്‍ കുറ്റപ്പെടുത്തി. സിനിമ കണ്ട കുറ്റമേ തന്റെ മകന് ചെയ്തുള്ളൂവെന്ന് അറസ്റ്റിലായ ഒരു കുട്ടിയുടെ അമ്മ പ്രതികരിച്ചു.
മൂന്ന് കുട്ടികളില്‍ രണ്ടുപേര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. ഒരാള്‍ ബിരുദ വിദ്യാര്‍ഥിയും. അടുത്തടുത്ത താമസക്കാരുമാണ്. മകന് കമ്പ്യൂട്ടറോ മൊബൈല്‍ഫോണോ ഇല്ലെന്നും മറ്റാരുടെയോ ഫോണിലാണ് സിനിമ കണ്ടതെന്നുമായിരുന്നു ഒരു കുട്ടിയുടെ അമ്മ പ്രതികരിച്ചത്. പോലീസ് നടപടിയെ നിയമപരമായി നേരിടുമെന്നും അവര്‍ പറയുന്നു.നെറ്റില്‍ അപ്ലോഡ് ചെയ്യാന്‍ സിനിമ എവിടെനിന്ന് കിട്ടിയെന്ന് അന്വേഷിച്ച് കണ്ടുപിടിക്കുന്നതിന് പകരം കുട്ടികളുടെ പേരില്‍ കുറ്റം കെട്ടിവയ്ക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. സെന്സര്കോപ്പിയെന്ന് രേഖപ്പെടുത്തിയ സിനിമ എവിടുന്നാണ് പുറത്തായതെന്നാണ് കണ്ടെത്തേണ്ടത്. സെന്‍സര്‍ കോപ്പിയോ സ്റ്റുഡിയോ കോപ്പിയോ സംഘടിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയില്ലെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിഗമനം. കുട്ടികളെ ദീര്‍ഘകാലമായി അറിയുന്നവരാണ് തങ്ങളെന്നും ഉന്നതബന്ധമുള്ളവരുടെ തെറ്റ് മറയ്ക്കാന്‍ ഇവരെ ബലിയാടാക്കുകയാണെന്നും സ്ഥലവാസികള്‍ കുറ്റപ്പെടുത്തി.ചൊവ്വാഴ്ച രാവിലെയാണ് ആന്റി പൈറസി സെല്ലിലെ ഉദ്യോഗസ്ഥര്‍ കരിക്കോടിനടുത്ത് പേരൂരിലെത്തി വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതും.
‘പ്രേമ’ത്തിന്റെ പേരില്‍ അറസ്റ്റ്: പേരൂര്‍ ഗ്രാമം അമ്പരപ്പോടെ
0
Share.