അപകടത്തില്‍ മരിച്ച കുട്ടിയുടെ പിതാവിനെ കുറ്റപ്പെടുത്തി നടി ഹേമ മാലിനിയുടെ ട്വീറ്റ്. കുട്ടിയുടെ പിതാവ് ഗതാഗത നിയമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. മാധ്യമങ്ങള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും ഹേമമാലിനിയുടെ ട്വീറ്ററില്‍ കുറിച്ചു. ഒരാഴ്ച മുന്‍പ് ജയ്പൂരില്‍ ഹേമമാലിനിയുടെ വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുവയസുകാരി കൊല്ലപ്പെട്ടിരുന്നു.ഹേമമാലിനിക്ക് മറുപടിയുമായി വാഹനാപകടത്തില്‍ മരിച്ച നാലുവയസുകാരിയുടെ പിതാവ് ഹനുമാന് മഹാജന്. ഗതാഗതനിയമം ലംഘിച്ചിട്ടില്ല, ഹേമമാലിനിയെ പോലുള്ള ഉന്നതര്‍ എന്തെങ്കിലും പറയുംമുന്പ് ആലോചിക്കണം. കുറ്റപ്പെടുത്തും മുന്‍പ് മകളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അവൾ രക്ഷപ്പെടുമായിരുന്നെന്നും ഹനുമാന് മഹാജൻ പറഞ്ഞു.നടി ഹേമമാലിനിയുടെ കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ ഡ്രൈവറെ ജയ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹേമമാലിനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റിരുന്നു.മഥുരയില്‍ നിന്ന് ജയ്പൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. സിഗ്നനല്‍ തെറ്റിച്ച് വന്ന കാര്‍ ഹേമ മാലിനിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ച കുട്ടിയുടെ പിതാവിനെ കുറ്റപ്പെടുത്തി നടി ഹേമ മാലിനി
0
Share.