പാര്ട്ടി അനുഭാവികള് ബിജെപിയിലേക്ക് പോകുന്നത് തടയാൻ നടപടി സ്വീകരിക്കും

0

കേരളത്തില്‍ പാര്‍ട്ടി അനുഭാവികള്‍ ബിജെപിയിലേക്ക് പോകുന്നത് തടയുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. അരുവിക്കര തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ബംഗാളില്‍ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കും. അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം പ്രാഥമികമായി വിലയിരുത്തിയ ശേഷമാണ് കേരളത്തില്‍ ബിജെപിയെ ഫലപ്രദമായി ചെറുക്കണമെന്ന് സിപിഎം പിബി തീരുമാനിച്ചത്. വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്ന് പിബി വിലയിരുത്തി. വൈകാരികത മുതലെടുത്ത് ജനങ്ങളെ ആകര്‍ഷിക്കാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ ശ്രമത്തെ പ്രത്യശയശാസ്ത്രപരമായും സംഘടനാപരമായും ചെറുക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.അരുവിക്കരയില്‍ പാര്‍ട്ടി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും യച്ചൂരി പറഞ്ഞു.

Share.

About Author

Comments are closed.