വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തില്‍. പദ്ധതി അദാനിക്ക് നല്കുന്നതില് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ള എതിര്‍പ്പാണ് പുതിയ പ്രതിസന്ധി. എതിര്‍പ്പ് കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കളേയും മുഖ്യമന്ത്രിയേയും അറിയിച്ചു. അദാനിക്ക് പദ്ധതി കൈമാറുന്നതിലുള്ള വിയോജിപ്പ് കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരനും നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. നരേന്ദ്രമോദിയുടെയും അമിത് ഷായുടേയും വിശ്വസ്താനായ അദാനിക്ക് വിഴിഞ്ഞ പദ്ധതി കൈമാറുന്നത് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാടിന് എതിരാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. സോണിയഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാധ്രയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള ഭൂമി ഇടപാട് ക്രമക്കേടിന് കോണ്‍ഗ്രസ് മറുപടി നല്‍കുന്നത് അദാനിക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന വഴിവിട്ട സാഹായങ്ങളാണ്. ഇതിനിടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം തന്നെ അദാനിയെ ക്ഷണിച്ചിരുത്തി വന്‍കിട പദ്ധതി കൈമാറുന്നത് പാര്‍ട്ടി ദേശീയ തലത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിന് വിരുദ്ധമാകുമെന്നാണ് സോണിയഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നിലപാട്. കെ.പി.സി.സി പ്രസിഡണ്ട് വി.എം. സുധീരനും ഈ നിലപാടിനോട് യോജിപ്പാണുള്ളത്. വി.എം.സുധീരന് ഡെല്‍ഹിയിലെത്തി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെയുള്ള അഭിപ്രായം സോണിയഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഡെല്‍ഹി സന്ദര്‍ശിച്ച മുഖ്യമന്ത്രി എന്തുകൊണ്്ട അദാനിക്ക് പദ്ധതി കൈമാറാനുള്ള തീരുമാനം എടുത്തു എന്നകാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് വിശദീകരിച്ചിരുന്നു. ഇതിന് ശേഷം പദ്ധതി അദാനിക്ക് കൈമാറുന്നതില്‍ ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി വിശദീകരിച്ചതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് സോണിയഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയേയും സംസ്ഥാന നേതാക്കളേയും വിളിച്ച് ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനുള്ള വിയോജിപ്പ് അറിയിച്ചതായാണ് സൂചന. ഇതാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തിറക്കേണ്ടിയിരുന്ന സര്‍ക്കാര്‍ ഉത്തരവും അനുമതി പത്രവും വൈകുന്നതിന് കാരണം. സാങ്കേതിക പ്രതിസന്ധികള്‍ മടന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതിനിടെയാണ് രാഷ്ട്രീയ പ്രതിസന്ധി വിഴിഞ്ഞ പദ്ധതിക്ക് തടസമായിരിക്കുന്നത്.