പാട്ടത്തിനു നല്കിയ ഭൂമി പട്ടയ ഭൂമിയാണെന്ന് തെറ്റിധരിപ്പിച്ചാണ് കാസര്‍കോട് കോട്ടയ്ക്കും അനുബന്ധ ഭൂമിക്കും നികുതി അടക്കാന്‍ അനുമതി നേടിയതെന്ന് മുന്‍ തഹസില്‍ദാര്‍ കെ.ശിവകുമാര്‍. സിപിഎം നേതാവ് എസ്.ജെ പ്രസാദാണ് കോട്ട പണിതവരുടെ പിന്മുറക്കാരാണെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം ആളുകളെ ഹാജരാക്കി തട്ടിപ്പ് നടത്തിയതെന്നും നികുതി സ്വീകരിക്കാന്‍ നിര്‍ദേശം നല്കിയ മുന്‍ തഹസില്‍ദാര്‍ ആരോപിച്ചു.കോട്ടയും അനുബന്ധ ഭൂമിയും തങ്ങളുടേതാണെന്ന് അവകാശപ്പെട്ടെത്തിയ സംഘത്തെ പരിചയപ്പെടുത്തിയത് സിപിഎം നേതാവും മുന്‍നഗരസഭ ചെയര്‍മാനുമായിരുന്ന എസ്.ജെ പ്രസാദാണെന്നാണ് മുന്‍ തഹസില്‍ദാറുടെ വെളിപ്പെടുത്തല്‍ . എസ്.ജെ പ്രസാദിന്റെ മാന്യതയിലുള്ള വിശ്വാസം മൂലമാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് നില്‍ക്കാതെ നികുതി സ്വീകരിക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയത്.ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് പാട്ടത്തിന് നല്കിയ ഭൂമി പട്ടയമുള്ള ഭൂമിയാണെന്ന് തെറ്റിധരിപ്പിച്ചു. സെറ്റില്‍മെന്റ് റജിസ്റ്ററില്‍ പേരുളളതെല്ലാം സ്വകാര്യ ഭൂമിയാണെന്ന വിശ്വാസവും ചതിച്ചു. കോട്ട ഉള്‍പ്പെടുന്ന ഭൂമിയിന്മേലുള്ള കോടതി വിധികളെല്ലാം മറച്ചുവെച്ചാണ് പ്രസാദും കൂട്ടരും നികുതി അടച്ചത്. കൂടാതെ 1960 ല്‍ പാട്ടതുക അടച്ച രേഖ നികുതിശീട്ടായി ഹാജരാക്കിയിരുന്നതായും മുന്‍ തഹസില്‍ദാര്‍ പറയുന്നു.
കാസര്‍കോട് കോട്ട വിൽപന: ഭൂമി പട്ടയ ഭൂമിയാണെന്ന് തെറ്റിധരിപ്പിച്ചെന്ന് മുന്‍ തഹസില്‍ദാര്‍
0
Share.