പ്രേമം സെന്‍സര്‍ കോപ്പി ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം സംഘം കൊച്ചിയിലേയ്ക്ക്. സംഭവത്തില്‍ സംവിധായകന് അല്‍ഫോണ്‍സ് പുത്രനില്‍ നിന്ന് മൊഴിയെടുക്കും. അല്‍ഫോണ്‍സ് പുത്രന്റെ വീടിനോട് ചേര്‍ന്നുള്ള സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും എഡിറ്റ് ചെയ്തത്. ഇതിനിടെ കൂടുതല്‍ അന്വേഷണത്തിന് അന്വേഷണ സംഘം ചെന്നൈയിലേയ്ക്ക് പോകാനും അനുമതി ലഭിച്ചു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് സൂചന. ആന്റി പൈറസി സെല്‍ ഒട്ടേറെ തവണ വിളിച്ചിരുന്നെങ്കിലും മൊഴിയെടുക്കാന്‍ അല്‍ഫോണ്‍സ് പുത്രന് എത്തിയിരുന്നില്ല. അനാരോഗ്യത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന് ആന്റി പൈറസി സെല്‍ മുമ്പാകെ ഹാജരാകാന്‍ കഴിയാതിരുന്നത്. പ്രേമം ഇന്റര്‍നെറ്റിലിട്ട സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
പ്രേമം അന്വേഷണം അന്വേഷണം സംഘം കൊച്ചിയിലേയ്ക്ക്.
0
Share.