കോട്ടയ്ക്കലിലെ പെണ്കുട്ടിയെ കാഴ്ചവച്ചത് 3000 രൂപയ്ക്ക്

0

പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നാല്‍പതോളം പേര്‍ക്ക് കാഴ്ചവച്ച് സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്. മാതാപിതാക്കളടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ മൂവായിരം രൂപയ്ക്കാണ് ആളുകള്‍ക്ക് കാഴ്ചവച്ചിരുന്നതെന്നാണ് മാതാവ് നല്‍കിയിരിയ്ക്കുന്ന മൊഴി. രണ്ട് വര്‍ഷത്തോളമായി ഇവര്‍ കുട്ടിയെ ഉപയോഗിച്ച് പണം സമ്പാദിയ്ക്കുന്നു. കോട്ടയ്ക്കലിലെ വാടക വീട്ടില്‍ വച്ചായിരുന്നു മിക്ക ഇടപാടുകളെന്നും മൊഴി നല്‍കിയിട്ടുണ്ട്. നാല്‍പതോളം പേര്‍ പീഡിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടങ്കിലും പോലീസ് തയ്യാറാക്കിയ പ്രതിപ്പട്ടികയില്‍ 18 പേര്‍ മാത്രമേ ഉള്ളൂ എന്നാണ് റിപ്പോര്‍ട്ട്. കോളിളക്കം സൃഷ്ടിച്ച പറവൂര്‍ പെണ്‍വാണിഭ കേസിന് സമാനമാണ് കോട്ടയ്ക്കലിലേതും. കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് കുട്ടിയെ വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വന്ന ഫോണ്‍ സന്ദേശത്തോടെയാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരം പുറത്ത് വന്നത്. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ വാടക വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടാനെത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Share.

About Author

Comments are closed.