അള്ജീരിയയിലെ വംശീയ കലാപത്തില് 22 പേര് കൊല്ലപ്പെട്ടു .

0

അള്‍ജീരിയയില്‍ അറബ് ബെര്‍ബര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 22 പേര്‍ കൊല്ലപ്പെട്ടു. മരുപ്രദേശ നഗരമായ ഖര്‍ദായിയയുടെ 120 കിലോമീറ്റര്‍ തെക്കുള്ള ഗ്യൂറേറയിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. റോക്കറ്റ് ആക്രമണങ്ങളിലാണ് ഏറെ പേരും കൊല്ലപ്പെട്ടത്. ഇരു വിഭാഗങ്ങളുടേയും വീടുകള്‍ക്കും വ്യാപാര സ്ഥാനങ്ങള്‍ക്കും നേരെ തീവെപ്പുണ്ടായി. ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഇരുവിഭാഗങ്ങളും തമ്മില്‍ നിരവധി തവണ ആക്രമണങ്ങള്‍ നടന്നിരുന്നു.ജൂലൈ ആദ്യത്തോടെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തിങ്കള്‍,? ചൊവ്വാ ദിവസങ്ങളില്‍ ആക്രമണം രൂക്ഷമായതോടെ കലാപം നേരിടാന്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ പ്രസിഡന്ര് അബ്ദേലാസിസ് ബോതെഫ്‌ളിക സായുധസേനാ ഉന്നതരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.

Share.

About Author

Comments are closed.