വിവാഹ വാഗ്ദാനം നല്കി.പീഡിപ്പിച്ചു

0

ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ തിളങ്ങിനിന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് നൃത്തപരിശീലകനും ഇവര്‍ക്ക് താമസമൊരുക്കിയതിന് സുഹൃത്തും പോലീസിന്റെ പിടിയിലായി. ചാവക്കാട് അഞ്ചങ്ങാടി ഉപ്പാപ്പ പള്ളിക്കടുത്ത് പുതിയകത്ത്് സൈനുല്‍ ആബിദ് (ഷാനിമാസ്റ്റര്‍ 27), കണ്ടാണശ്ശേരി ബ്രദേഴ്‌സ് റോഡില്‍ പുതുവീട്ടില്‍ ഷെഫീര്‍ (39) എന്നിവരെയാണ് ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍ അറസ്റ്റു ചെയ്തത്. ഷോയിലെ മത്സരാര്‍ത്ഥിയും വടക്കാഞ്ചേരി സ്വദേശിനിയുമായ 16 കാരിയുടെ ഉമ്മ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. തൃശ്ശൂരിലുള്ള നൃത്തപഠനകേന്ദ്രത്തിലെ കൊറിയോഗ്രാഫറാണ് സൈനുല്‍ ആബിദ്. കഴിഞ്ഞവര്‍ഷം പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കേയാണ് പെണ്‍കുട്ടി നൃത്തം പരിശീലിക്കാന്‍ അവിടെ എത്തിയത്. ഇരുവരും പ്രണയത്തിലായി. പരിശീലകന്‍ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി. ഇതിനിടയിലാണ് ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. പെണ്‍കുട്ടി ആബിദിന്റെ സഹായത്താല്‍ കൊച്ചിയിലേക്ക് ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയി. അവിടെ ലോഡ്ജില്‍ മുറിയെടുത്ത് അയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഷോയിലെ അവസാന റൗണ്ടില്‍ പെണ്‍കുട്ടി പുറത്തായതോടെ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണു. ഇതിനിടയില്‍ ആബിദ് ഗുരുവായൂര്‍ സ്വദേശിയെ വിവാഹം കഴിച്ചു. വിവരമറിഞ്ഞ് പെണ്‍കുട്ടി ആബിദിന്റെ വീട്ടിലെത്തി. തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 16 നാണ് പെണ്‍കുട്ടിയുടെ ഉമ്മ കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

Share.

About Author

Comments are closed.