ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്നതിനെതിരെ ആഞ്ഞടിച്ച് കമല്ഹാസന്. ചലച്ചിത്ര വ്യവസായത്തെ ഒന്നടങ്കം പിന്നോട്ടടിക്കുന്ന ഇത്തരം ദുഷ്പ്രവണതകളെ ചെറുത്തു തോല്‍പ്പിക്കണം. ഇല്ലെങ്കില്‍ ചലച്ചിത്ര വ്യവസായത്തിന്റെ അകാല ചരമത്തിന് നാമെല്ലാം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും കമല്ഹാസന് ഓര്‍മിപ്പിച്ചു.പാപനാസം റിലീസായി രണ്ടാം ദിവസം ചിത്രം സബ്ടൈറ്റിലടക്കം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത സാഹചര്യത്തിലാണ് ഇതിനെതിരെ കമല്ഹാസന് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പാപനാസത്തിനു മാത്രമല്ല എല്ലാ സിനിമകളുടേയും ഗതി ഇതുതന്നെയാണ്. ഇതിനെ എന്തുവില കൊടുത്തും തടയേണ്ടതുണ്ട്. സിനിമയെ തകര്‍ക്കുന്ന ഇത്തരം ക്രൂര വിനോദത്തിന് ആരും കൂട്ടു നില്‍ക്കരുത്. ഇവരെ സമൂഹം ഒറ്റപ്പെടുത്തണം. ഇവര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കാന്‍ അധികാരികളും ശ്രദ്ധിക്കണമെന്ന് കമല്ഹാസന് ആവശ്യപ്പെട്ടു.അതേസമയം പാപനാസം ഇന്റര്‍നെറ്റിലെത്തിയ വിഷയത്തില്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് കമല്‍ഹാസനും സംവിധായകന് ജിത്തുജോസഫും.
ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കമല്ഹാസന്
0
Share.