കോട്ടയ്ക്കല് പീഡനം എല്ലാത്തിനും ഒത്താശ ചെയ്തത് അമ്മയും വളര്ത്തച്ഛനുമാണ്

0

പതിമൂന്ന് വയസ്സുകാരിയായ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുത്തത് സ്വന്തം അമ്മ തന്നെ. അമ്മയും വളര്‍ത്തച്ഛനുമാണ് പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ച വച്ച് കാശുണ്ടാക്കിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മതാപിതാക്കളേയും ഇടപാടുകാരായ പത്തുപേരെയും കോട്ടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ പല സ്ഥലങ്ങളിലും കൊണ്ടുപോയി ഇടപാടുകാര്‍ക്കു കൈമാറിയെന്നാണു പെണ്‍കുട്ടിയുടെ മൊഴി. 12വയസ്സുകാരിയും ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി വല്ലപ്പോഴുമേ സ്‌കൂളില്‍പോകാറുള്ളു. ഇത് മൂലം പല ക്ലാസുകളും ഈ കുട്ടി തോറ്റിരുന്നു. കുടുംബത്തിലെ മൂന്നാമത്തെ മകളെയാണു മാതാപിതാക്കള്‍ ലൈംഗിക വില്‍പനചരക്കാക്കിയത്. മാതാവും പിതാവും കസ്റ്റഡിയിലായതിനാല്‍ മറ്റുള്ള കുട്ടികളേയും സുരക്ഷിത സ്ഥാനത്തേക്ക് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മാറ്റി. 17 പ്രതികളുടെ പട്ടികയാണ് പൊലീസ് തയാറാക്കിയിരിക്കുന്നത്. ഇതില്‍ ഒരാള്‍ അന്വേഷണം ആരംഭിച്ചപ്പോള്‍തന്നെ വിദേശത്തേക്കു കടന്നതായാണ് സൂചന. പെണ്‍കുട്ടിയെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി. കരിപ്പൂരിലെ ഒരു വാടകവീട്ടില്‍ കൊണ്ടുപോയും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. മാതാവ് മൂവായിരം മുതല്‍ അയ്യായിരം രൂപവരെ ഈടാക്കി നാലു വര്‍ഷത്തോളം കുട്ടിയെ ലൈംഗിക കച്ചവടത്തില്‍ ഉപയോഗിച്ചിരുന്നു. 25 വയസ്സ് മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ പീഡിപ്പിച്ചെന്നാണ് മൊഴി.മൂത്ത സഹോദരിയുടെ ഭര്‍ത്താവും കുട്ടിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നും വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയിട്ടുണ്ട്. മൂവായിരം മുതല്‍ അയ്യായിരം രൂപവരെയാണു ഫീസായി വാങ്ങിയിരുന്നതെന്നും കുട്ടി ചൈല്‍ഡ്‌ലൈന് മൊഴിനല്‍കിയിരുന്നു. പിതാവും മാതാവുംചേര്‍ന്നു നടത്തിയ ഈ ലൈംഗിക ബിസ്സിനസ്സിന് കോട്ടയ്ക്കല്‍ കേന്ദ്രീകരിച്ച് നിരവധി ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബത്തിലെ മൂന്നാമത്തെ മകളെയാണു മാതാപിതാക്കള്‍ ലൈംഗിക വില്‍പനചരക്കാക്കിയത്.നിരവധി പേരുടെ ക്രൂരപീഡനത്തിന് ഇരയായ കോട്ടയ്ക്കലെ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് മുമ്പാകെ നല്‍കിയ മൊഴിയില്‍ നാല്‍പ്പതോളം പേര്‍ തന്നെ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞിരുന്നു. തുടര്‍ച്ചയായ പീഡനത്തിനിരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയിലും വ്യക്തമായി. മാതാവിന്റെയും വളര്‍ത്തച്ഛന്റെയും ഒത്താശയോടെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കള്‍ തന്നെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ശാരിരികമായി കുട്ടി ആകെ അവശതയിലാണെന്നാണ് റിപ്പോര്‍ട്ട്. പീഡിപ്പിക്കുന്നവര്‍ക്കും ഉണ്ടാകില്ലേ ഭാര്യയും മക്കളും ഒക്കെ. ഒന്നര വര്‍ഷത്തിലേറെയായി പെണ്‍കുട്ടിയെ നിരവധി പേര്‍ക്കു കാഴ്ചവച്ചിട്ടുണ്ടെന്നാണു വിവരം. കോഴിക്കോട് സ്വദേശികളായ ഇവര്‍ ഒരു വര്‍ഷമായി കോട്ടയ്ക്കലിനു സമീപമാണു താമസം.

Share.

About Author

Comments are closed.