വെള്ളിയാഴ്ച അഞ്ച് ഉപഗ്രഹങ്ങളുമായി ഐഎസ്ആര്ഒയുടെ പിഎസ്എല്വി സി-28 ബഹിരാകാശത്തേക്കു കുതിക്കും

0

ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി28 വെള്ളിയാഴ്ച ബഹിരാകാശത്തേക്കു കുതിക്കും. രാവിലെ 9:58 നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണു വിക്ഷേപണം. അഞ്ചു ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായാണു പിഎസ്എല്‍വി ഇത്തവണ കുതിച്ചുയരുക. മുന്നൊരുക്കങ്ങളെല്ലാം കൃത്യമായി പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 1440 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. 447 കിലോ വീതംഭാരമുള്ള മൂന്നു ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. പതിമൂന്നാമത്തെ യാത്രയ്ക്കാണു പിഎസ്എല്‍വിസി സി-28 തയ്യാറെടുക്കുന്നത്.

Share.

About Author

Comments are closed.