കര്‍ണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ. സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ബംഗളൂരുവിലെ കബണ്‍ പാര്‍ക്ക്, എം.ജി. മാള്‍, ഹംപി, ശ്രീരംഗപട്ടണത്തെ വൃന്ദാവന്‍ ഗാര്ഡന്, കെആര്‍എസ് അണക്കെട്ട് എന്നിവിടങ്ങളിലാണ് സൗജന്യ വൈഫൈ ലഭ്യമാക്കിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വൈഫൈ സേവനം വ്യാപിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നുണ്ട്. വൈഫൈ സൗകര്യം സന്ദര്‍ശകര്‍ക്ക് അരമണിക്കൂര്‍ വീതമായിരിക്കും ലഭിക്കുന്നത്. വൈഫൈ കണക്ട് ചെയ്യുമ്പോള്‍ ഒരു നമ്പര്‍ ലഭിക്കും. ഈ നമ്പരിലേക്ക് എസ്എംഎസ് ചെയ്താല്‍ പാസ്വേഡ് ലഭിക്കും. ഇതുപയോഗിച്ച് വൈഫൈ നെറ്റ്വര്ക്കില് കയറാന്‍ സാധിക്കും. അതിനൂതനമായ 4ജി ഇന്റര്‍നെറ്റാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്.