പ്രേമം സിനിമാ വിവാദം പുതിയ വഴിത്തിരിവിലേക്ക്

0

ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണെന്ന നിഗമനത്തിലാണ് പോലീസ്. ചില മാധ്യമങ്ങല്‍ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ് പുറത്ത വിട്ടതെന്ന് റിപ്പോട്ട് ചെയ്തതോടെ സിനിമയുടെ വിവാദം ആന്റി ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്.സിനിമ ഇന്റര്‍നെറ്റില്‍ നിയമവിരുദ്ധമായി പ്രചരിപ്പിച്ചതിന് പിന്നില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ തന്നെ ചിലരാണെന്നാണ് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനയെന്നാണ് ചില മാദ്ധ്യമങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.ചിത്രത്തിന്റെ സംവിധായകനും എഡിറ്ററുമായ അല്‍ഫോന്‍സ് പുത്രനെയും മറ്റ് ചില അണിയറ പ്രവര്‍ത്തരെയും ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് അറിയുന്നത്. ‘പ്രേമം’ സൂപ്പര്‍ ഹിറ്റായെങ്കിലും അല്‍ഫോന്‍സ് പുത്രനും നിര്‍മ്മാതാവ് അന്‍വര്‍ റഷീദും തമ്മില്‍ നല്ല രസത്തിലല്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. സിനിമയുമായി നേരിട്ട് ബന്ധമുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് അന്വേഷണ സംഘം ഇന്നലെ കൊച്ചിയില്‍ പോയി അല്‍ഫോന്‍സ് പുത്രനെ ചോദ്യം ചെയ്തത്സ്വന്തം വീടിനടുത്തു വച്ചാണ് അല്‍ഫോന്‍സ് പുത്രന്‍ സിനിമ എഡിറ്റ് ചെയ്തത്. എഡിറ്റിങ് പൂര്‍ത്തിയായി സെന്‍സറിംഗിന് നല്‍കിയ പ്രിന്റിന്റെ പതിപ്പാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ്, അവസാന മിനുക്ക് പണികള്‍ നടത്തിയ സ്റ്റുഡിയോ എന്നിവ കഴിഞ്ഞാല്‍ പ്രിന്റ് പുറത്തു പോകാന്‍ സാദ്ധ്യതയള്ളത് അണിയറക്കാരില്‍ നിന്നാണ്. ഒരു സംവിധായകന്‍ സ്വന്തം ചിത്രം തുലയ്ക്കുമെന്നൊന്നും അന്വേഷണ സംഘം കരുതുന്നില്ല. സംവിധായകനൊപ്പമുള്ള ആരെങ്കിലും ചെയ്തിരിക്കാം എന്നാണ് അവര്‍ കരുതുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്.
നെറ്റില്‍ അപ് ലോഡ് ചെയ്ത പതിപ്പ് കമ്പ്യൂട്ടറില്‍ നിന്ന് കോപ്പി ചെയ്തത്.
ചിത്രം സൂപ്പര്‍ ഹിറ്റായതിന് ശേഷം കോപ്പി നെറ്റില്‍ പ്രചരിച്ചാല്‍ നഷ്ടം നിര്‍മ്മാതാവിനായിരിക്കും. പ്രേമത്തിന്റെ സാറ്റലൈറ്റ് അവകാശത്തിന് ചാനലുകള്‍ 5.5 കോടി രൂപ പറഞ്ഞിട്ടും നല്‍കാതെ കൂടുതല്‍ കിട്ടാന്‍ വിലപേശി വരികയായിരുന്നു. വ്യാജന്‍ എല്ലാവരും കണ്ടതോടെ സാറ്റലൈറ്റ് അവകാശത്തിന് അത്രയും വലിയ തുക പ്രതീക്ഷിക്കാനാവില്ല. സി.ഡി ഡി.വി.ഡി റൈറ്റും വന്‍ തുക കിട്ടില്ല. അത് ഭീമമായ നഷ്ടമാണ്. നാല് സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പകര്‍പ്പ് സൂക്ഷിച്ചതന്നെ് അന്‍വര്‍ റഷീദ് മൊഴി നല്‍കിയിരുന്നു. അതിലൊന്ന് അല്‍ഫോന്‍സ് പുത്രന്റെ എഡിറ്റിങ് റൂമാണ്.അതേസമയം മാദ്ധ്യമങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകളെ നിഷേധിച്ച് അല്‍ഫോന്‍സ് പുത്രന്‍ രംഗത്തെത്തി. ഞാന്‍ സിനിമ ചോര്‍ത്തിയെന്ന് നിര്‍മ്മാതാവ് അന്‍വര്‍ റഷീദോ അന്വേഷണ ഉദ്യോഗസ്ഥരോ പറഞ്ഞിട്ടില്ല എന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അല്‍ഫോന്‍സ് പറഞ്ഞു.

Share.

About Author

Comments are closed.