ബാര്‍കോഴക്കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് നിയമസഭയില്‍ ബഹളം. പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായാണ് സഭയിലെത്തിയത്. കേസില്‍ മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി. കെ.സുരേഷ് കുറുപ്പാണ് നോട്ടിസ് നല്‍കിയത്. വിജിലന്‍സ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത് കോടതിയലക്ഷ്യമാകുമെന്ന് നോട്ടീസിനുള്ള മറുപടിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.