സംസ്ഥാന സര്ക്കാരിന്റെ പദ്ധതികളില് ഹൈക്കമാന്ഡ് ഇടപെടാറില്ല

0

വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എ.ഐ.സി.സി വക്താവ് ആര്‍.പി.എന്‍ സിങ്.നടപടിക്രമങ്ങള്‍ അനുസരിച്ചാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയില്‍ തീരുമാനമെടുത്തത്‌.സംസ്‌ഥാന സര്‍ക്കാരിന്റെ പദ്ധതികളില്‍ ഹൈക്കമാന്‍ഡ്‌ ഇടപെടാറില്ല എന്നും അദ്ദേഹം പറഞ്ഞു. ഏത് പദ്ധതി വേണം വേണ്ട എന്ന കാര്യത്തിൽ തീരുമാനം എടുക്കാറുള്ളത് അതാത് മുഖ്യമന്ത്രിമാരാണ്. അതിനുള്ള കഴിവ് പാർട്ടിയുടെ മുഖ്യമന്ത്രിമാർക്കുണ്ട്.അദാനി ഗ്രൂപ്പിന് വിഴിഞ്ഞം കരാര്‍ നല്‍കുന്നതില്‍ ഹൈക്കമാന്റിന് ആശങ്കയില്ലെന്നും.വിഴിഞ്ഞം തുറമുഖക്കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കുന്നത് വൈകുന്നതിനുപിന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ എതിര്‍പ്പാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെതിരെയാണ് വക്താവ് രംഗത്ത് വന്നത്.

Share.

About Author

Comments are closed.