മൂന്നാം ക്ലാസ്സ് വിദ്യാര്ത്ഥിയെ റോഡില് കഴുത്തറുത്ത് കൊന്നു.

0

മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ റോഡില്‍ കഴുത്തറുത്ത് കൊന്നു. കാസര്‍കോട് കല്യാട്ട് ആണ് സംഭവം നടന്നത്. കൊല നടത്തിയ ആള്‍ ബിജെപി പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ട്. കല്യാട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഫഹദ് (8) ആണ് കൊല്ലപ്പെട്ടത്. രാവിലെ സ്‌കൂളിലേയ്ക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. വിജയന്‍ എന്ന ആളാണ് കൊല നടത്തിയത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നാണ് പറയുന്നത്. ഫഹദ് ഒറ്റയ്ക്കായിരുന്നില്ല റോഡില്‍ ഉണ്ടായിരുന്നത്. വേറെ കുട്ടികളും ഉണ്ടായിരുന്നു. വിജയന്‍ വടിവാളുമായി എത്തി കുട്ടികളെ ആക്രമിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. മറ്റ് കുട്ടികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഫഹദ് റോഡില്‍ വീണുപോയി. ഇതോടെ വടിവാളുകൊണ്ട് വെട്ടിയും കുത്തിയും വിജയന്‍ ആക്രമിയ്ക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

Share.

About Author

Comments are closed.