എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിലെ രാമചന്ദ്രന്റെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഫിനോഫ്തലീന്‍ പുരട്ടിയ നോട്ടുമായാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സെന്‍ട്രല്‍ റെയ്ഞ്ച് സംഘം എ.ഡി.എമ്മിനെ കുടുക്കിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ എ.ഡി.എമ്മിന്റെ മേശയുടെ വലിപ്പില്‍ നിന്ന് രേഖകളില്ലാത്ത 40,000 രൂപയും വിജിലന്‍സ് സംഘം കണ്ടെടുത്തു. ഈ തുകയും കൈക്കൂലിയായി എ.ഡി.എം. വാങ്ങിയതാണെന്ന് വിജിലന്‍സ് സ്ഥിരീകരിച്ചു . പടക്ക വ്യാപാരിയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്േട്രട്ട് (എ.ഡി.എം.) ബി. രാമചന്ദ്രനെ സര്‍വീസില്‍ നിന്ന് അന്വേഷണവിധേയനായി സസ്പന്‍ഡ് ചെയ്തു.
എറണാകുളം എ.ഡി.എമ്മിനെ സസ്പന്‍ഡ് ചെയ്തു.
0
Share.