വീരമൃത്യു വരിച്ച മലയാളി സൈനികന് അനീഷ് ജ്വലിക്കുന്ന ഓര്മ്മ

0

ജമ്മുകാശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ ധീരമായി പോരാടി വീരമൃത്യു വരിച്ച മലയാളി സൈനികന്‍ അനീഷ് ഇനി ജ്വലിക്കുന്ന ഓര്‍മ്മ. തിരുവട്ടാര്‍ മണലിക്കര സ്വദേശി അനീഷാണ് (22) ജമ്മു കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.എല്ലമ്മാവിള ധര്‍മരാജ്- വനജാ ദമ്പതിമാരുടെ മകനാണ് അനീഷ്. കാശ്മീരില്‍ തെരച്ചില്‍ നടത്തുകയായിരുന്ന ഏഴ് പേരടങ്ങുന്ന സൈനിക സംഘത്തെ കുറ്റിക്കാടുകള്‍ക്കിടയില്‍ മറഞ്ഞ് നിന്ന തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും അനീഷ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സൈനികവൃത്തങ്ങള്‍ മരണവിവരം അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു

 

Share.

About Author

Comments are closed.