കര്ണാടകയിലെ 19 റെയില്വേ സ്റ്റേഷനുകള് പേരുമാറ്റുന്നു.

0

ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടായി പേരുമാറ്റിയിട്ട് ഒരു വര്‍ഷത്തോളമായി. ബാംഗ്ലൂര്‍ അടക്കമുള്ള കര്‍ണാടകത്തിലെ പല സ്ഥലങ്ങളും ഇതുപോലെ പേര് പരിഷ്‌കരിച്ചു. ബാംഗ്ലൂര്‍ ബെംഗളൂരു ആയപ്പോള്‍ മംഗലാപുരം മംഗളൂരു ആയി. മൈസൂര്‍ മൈസൂരുവും ഹൂബ്ലി ഹുബ്ബളിയുമായി. ഇതെല്ലാം നമുക്ക് അറിയാവുന്ന കഥ. പ്രധാന നഗരങ്ങള്‍ക്ക് പിന്നാലെ കര്‍ണാടകയിലെ 19 റെയില്‍വേ സ്റ്റേഷനുകളും പേര് മാറ്റുകയാണ്. ഇന്ത്യന്‍ റെയില്‍വേ കോണ്‍ഫറന്‍സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. റെയില്‍വേ സ്റ്റേഷനുകളിലും ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളിലും ഇനി ഈ പറയുന്ന പേരുകളിലാകും റെയില്‍വേ സ്റ്റേഷനുകള്‍ കാണുക. ബ്രാക്കറ്റില്‍ പഴയ പേരുകള്‍. ബെംഗളൂരു കന്റോണ്‍മെന്റ് (ബാംഗ്ലൂര്‍ കന്റോണ്‍മെന്റ്), ബെംഗളൂരു സിറ്റി ജംഗ്ഷന്‍ (ബാംഗ്ലൂര്‍ സിറ്റി ജംഗ്ഷന്‍), ബെംഗളൂരു ഈസ്റ്റ് (ബാംഗ്ലൂര്‍ ഈസ്റ്റ്), ബല്ലാരി കന്റോണ്‍മെന്റ് (ബെല്ലാരി കന്റോണ്‍മെന്റ്), ബല്ലാരി ജംഗ്ഷന്‍ (ബെല്ലാരി ജംഗ്ഷന്‍), വിജയപുര (ബിജാപൂര്‍), ബെലഗാവി (ബെല്‍ഗാം), ചിക്കമഗളൂരു (ചിക്കമംഗ്ലൂര്‍) എന്നിങ്ങനെ പോകുന്നു പ്രധാന മാറ്റങ്ങള്‍. മലയാളികള്‍ക്ക് പരിചിതമായ മൈസൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ മൈസൂരു ആകും. മൈസൂരു ന്യൂ ഗുഡ്‌സ് ടെര്‍മിനല്‍ (മൈസൂര്‍ ന്യൂ ഗുഡ്‌സ് ടെര്‍മിനല്‍), ഹോസപെട്ടെ ഡി കാബിന്‍ (ഹോസ്‌പേട്ട് ഡി കാബിന്‍), ശിവമോഗ ടൗണ്‍ (ഷിമോഗ ടൗണ്‍), ഹുബ്ബാളി ജംഗ്ഷന്‍ (ഹൂബ്ലി ജംഗ്ഷന്‍), തുമാകുറു (തുംകൂര്‍) എന്നിങ്ങനെയാണ് മറ്റ് മാറ്റങ്ങള്‍.

Share.

About Author

Comments are closed.