ജയംരവിയുടെ നായികയാകുന്നു. നയന്സ്

0

ജയംരവിയുടെ നായികയാകുന്നു. നയന്‍സ് ജയം രവിയുടെ സഹോദരന്‍ എം രാജ ഒരുക്കുന്ന തനി ഒരുവന്‍ എന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ബോളിവുഡില്‍ നിന്നും മുഗ്ദ ഗോഡ്‌സെയാണ് അരവിന്ദ് സ്വാമിയുടെ ജോഡിയായി എത്തുന്നത്. യുവതാരം ഗണേഷ് വെങ്കട്രാമും ചിത്രത്തിലുണ്ട്. റീമേക്കുകളിലൂടെ ഹിറ്റുകള്‍ സമ്മാനിക്കുന്ന എം രാജ തനി ഒരുവന്‍ ഒരുക്കിയത് സ്വന്തം കഥയിലാണ്. പരീക്ഷണ ചിത്രമായിരിക്കുമിതെന്ന് രാജ പറയുന്നു. 2013 ല്‍ പ്രഖ്യാപിച്ച ചിത്രമാണ് രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ റിലീസിന് തയാറായിരിക്കുന്നത്. ജൂലായ് 15ന് സിനിമയുടെ ഓഡിയോ റിലീസ് ചെയ്യും. രാംജിയാണ് ഛായാഗ്രഹണം. എ.ജി.എസ് എന്റര്‍ടൈന്റ്‌മെന്റാണ് സിനിമ നിര്‍മ്മിച്ചത്. ഹിപ്പ് ഹോപ് തമിഴ ടീമിന്റേതാണ് സംഗീതം.

 

Share.

About Author

Comments are closed.