കേരള ഫര്‍ണീച്ചര്‍ വ്യവസായ സമിതി തിരുവനന്തപുരം ജില്ലാ സമ്മേളനം ഏപ്രില്‍ 27, 28, 29 തീയതികളില്‍ ബാലരാമപുരം കല്പ്പടി ആഡിറ്റോറിയത്തില്‍ നടക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
ഫര്‍ണിച്ചര്‍ വ്യാപാരമേള, പ്രതിനിധിസമ്മേളനം, അംഗത്വകാര്‍ഡ് വിതരണം, സപ്ലിമെന്റ് പ്രകാശനം, കലാപരിപാടികള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. 27-ാം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഫര്‍ണിച്ചര്‍ മേള ജമീലപ്രകാശം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ധനകാര്യസ്ഥാപന മേധാവികളും വിവിധ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളും പങ്കെടുക്കും.
വൈകുന്നേരം 5 മണിക്ക് ചേരുന്ന കവിയരങ്ങില്‍ പ്രമുഖ കവികള്‍ പങ്കെടുക്കും. അശോക് കടന്പാട് അദ്ധ്യക്ഷ നായിരിക്കും. 28-ാം തീയതി സാംസ്കാരിക സദസ്സും, മിമിക്സ് പരേഡും ഉണ്ടാകും. 29-ാം തീയതി ബുധനാഴ്ച ചേരുന്ന പ്രതിനിധി സമ്മേളനം കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ചെയര്മാന് പി. ജോയി ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന പ്രസിഡന്റ് എം.എ. റഹിം അദ്ധ്യക്ഷത വഹിക്കും. അംഗത്വ കാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം വി. രാജേന്ദ്രനും, സപ്ലിമെന്റ് പ്രകാശനം ഡോ. ആറന്മുള ഹരിഹരപുത്രനും നിര്‍വ്വഹിക്കും. വിവിധ ജനപ്രതിനിധികളും, സാമൂഹ്യ സംഘടന നേതാക്കളും പങ്കെടുക്കും. അന്നേദിവസം വൈകുന്നേരം 6 മണിക്ക് ചേരുന്ന സമാപനസമ്മേളനം നിംസ് മെഡിസിറ്റി ഡയറക്ടര്‍ എം.എസ്. ഫൈസല്ഖാന് ഉദ്ഘാടനം ചെയ്യും. വിവിധ വ്യാപാരി സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വിലകുറച്ച് ഫര്‍ണിച്ചര്‍ വിതരണം, ഡോര്‍ ഡെലിവറി, സമ്മാനവിതരണം എന്നിവയും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ എം.എ. റഹിം, ജോയി എബ്രഹാം, എസ്. സത്യരാജ്, അശോക് കടന്പാട്, എം. അബ്ദുല്‍ നാസ്സര്‍, വിനയചന്ദ്രന്, കുടപ്പനക്കുന്ന് പി. മനോഹരന് എന്നിവര്‍ പങ്കെടുത്തു.
കേരള ഫര്‍ണീച്ചര്‍ വ്യവസായ സമിതി തിരുവനന്തപുരം ജില്ലാ സമ്മേളനം ഏപ്രില്‍ 27, 28, 29 തീയതികളില്‍
0
Share.