എലിസബത്ത് രാജ്ഞിയുടെ 90ാം ജന്മദിനം വിപുലമായ സ്ട്രീറ്റ് പാര്‍ട്ടിയോടെ അടുത്തവര്‍ഷം ആഘോഷിക്കും. ബക്കിങ്ഹാം കൊട്ടാരത്തിന് സമീപമാണ് 10,000 അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഘോഷം നടക്കുക. അടുത്തവര്‍ഷം ജൂണ്‍ 12നാണ് രാജ്ഞിയുടെ ജന്മദിന ആഘോഷം. രാജ്ഞിയുടെ സഹായം ലഭിക്കുന്ന 700ഓളം സേവന സംഘടനകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. ഗ്രീന്‍ പാര്‍ക്ക്, സെന്റ് ജെയിംസ് പാര്‍ക്ക് എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കായി ആഘോഷപരിപാടി സംഘടിപ്പിക്കും. ജന്മദിന ആഘോഷങ്ങള്‍ ഒരാഴ്ച നീണ്ടുനില്‍ക്കും.
എലിസബത്ത് രാജ്ഞിയുടെ 90ാം ജന്മദിന ആഘോഷം
0
Share.