ബംഗ്ലാദേശില്‍ ഈദുല്‍ ഫിത്വറിന്െറ മുന്നോടിയായി വിതരണം ചെയ്യുന്ന ദാനം സ്വീകരിക്കാനായി നടത്തിയ തിക്കിലും തിരക്കിലും 23 പേര് കൊല്ലപ്പെട്ടു. ധാക്കയില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെ മൈമന്സിങില് ഇന്ന് പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്. ഇവിടുത്തെ പുകയില വ്യവസായി പെരുന്നാളിന്‍െറ മുന്നോടിയായി വസ്ത്രവും പണവും വിതരണം ചെയ്യുന്നതറിഞ്ഞ് ഇയാളുടെ വീടിനു മുന്നില്‍ തടിച്ചുകൂടിയ ജനങ്ങളാണ് ദുരന്തത്തിനിരയായത്. ഏകദേശം ആയിരം പേര് ഇവിടെ തടിച്ചുകൂടിയിരുന്നു. വസ്ത്രം വാങ്ങാനായി തിക്കിതിരക്കിയതാണ് അപകടത്തിലേക്ക്് നയിച്ചത്. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ദാനം സ്വീകരിക്കാനുള്ള തിരക്കില്‍ 23 മരണംബംഗ്ലാദേശില്
0
Share.