സെല്‍ഫിയെടുക്കുന്നതിനിടെ മോസ്കോയില്‍ യുവതി 40 അടി ഉയരത്തില്‍നിന്ന് വെള്ളത്തില്‍വീണ് മരിച്ചു. അന്ന ക്രുപയിനികോവ എന്ന 21കാരിയാണ് സെല്‍ഫി ദുരന്തത്തിനിരയായത്. ടൂറിസം ബിരുദധാരിയായ അന്ന ജന്മദിനം ആഘോഷിക്കാനാണ് കൂട്ടുകാര്‍ക്കൊപ്പം എത്തിയത്. മോസ്കോ നഗരത്തിന്‍െറ ഫോട്ടോ എടുത്തശേഷം സെല്ഫിയെടുക്കുന്നതിന്നതിനിടയില് പാലത്തില്‍നിന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.റഷ്യയില്‍ അപകടകരമായ സാഹചര്യത്തില്‍ സെല്‍ഫിയെടുക്കുന്നത് വര്‍ധിക്കുകയും ധാരാളംപേര്‍ മരിക്കുകയുംചെയ്ത പശ്ചാത്തലത്തില്‍ റഷ്യന്‍ സര്‍ക്കാര്‍ ഇതിനെതിരെ ബോധവത്കരണ കാമ്പയിന് നടത്തുകയും അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തുവരികയാണ്.
സെല്‍ഫിയെടുക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു
0
Share.