ഐ.എസ് രണ്ട് തീവ്രവാദികള് പിടിയില്

0

മലേഷ്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐ.എസ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് പിടികൂടി. തീവ്രവാദവിരുദ്ധ ഗ്രൂപ് നടത്തിയ പരിശോധനയിലാണ് ഈമാസം രണ്ടിന് 28കാരനായ യുവാവിനെ പിടികൂടിയത്. 31കാരനായ രണ്ടാമത്തെയാള്‍ ഈമാസം ഏഴിനാണ് പിടിയിലായതെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഖാലിദ് അബൂബക്കര്‍ പറഞ്ഞു.28കാരനായ യുവാവ് 2012 മുതല്‍ യൂറോപ്പിലെ ഐ.എസ് നേതാവിന്‍െറ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുവെന്ന് കണ്ടത്തെിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സിറിയയില്‍ കൊല്ലപ്പെട്ട മലേഷ്യന്‍ ചാവേറായ അഹമ്മദ് ഇഫന്‍ന്തി മനാഫുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. 2014ല്‍ സിറിയയിലേക്ക് പോയ രണ്ടാമത്തെയാള്‍ അവിടെ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റാണ് ആഗസ്റ്റില്‍ മലേഷ്യയില്‍ തിരിച്ചത്തെുന്നത്. നഗരത്തിലെ യൂറോപ്യന്‍ കേന്ദ്രങ്ങളെയായിരുന്നു ഇരുവരും ലക്ഷ്യംവെച്ചിരുന്നതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ മാസം ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.രാജ്യത്തെ ഐ.എസ് അനുഭാവികളായ യുവാക്കള്‍ സിറിയന്‍ ഐ.എസ് തീവ്രവാദികളില്‍നിന്ന് നേരിട്ട് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സ്വന്തം രാജ്യത്ത് ആക്രമണത്തിന് പദ്ധതിയിടുന്നത് ആശങ്കയുളവാക്കുന്നുണ്ടെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. കുവൈത്ത്, സിറിയ, ഫ്രാന്‍സ്, തുനീഷ്യ എന്നിവിടങ്ങളില്‍ ഐ.എസ് നടത്തിയ ആക്രമണങ്ങളുടെ രീതിയും പിടിയിലായവരുടെ പദ്ധതിയും തമ്മില്‍ സാമ്യമുണ്ട്. വിഷയത്തിന്‍െറ ഗൗരവം കണക്കിലെടുത്ത് മലേഷ്യന്‍ പൊലീസ് കൂടുതല്‍ ജാഗരൂകരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share.

About Author

Comments are closed.