ലോറന്‍സ് ഓഫ് അറേബിയയിലൂടെയും ഡോക്ടര്‍ ഷിവാഗോയിലൂടെയും പ്രശസ്തനായ നടന് ഒമര്‍ ഷെറീഫ് (83) അന്തരിച്ചു. അള്‍ഷിമേഴ്സ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കയ്റോയിലെ ആസ്പത്രിയില്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്.ഈജിപ്തുകാരനായ ഒമറിന് ലോറന്‍സ് ഓഫ് അറേബിയയിലെ (1962) അഭിനയത്തിന് രണ്ട് ഗോള്‍ഡണ്‍ ഗ്ലോബ് അവാര്‍ഡുകളും ഓസ്കാര്‍ നോമിനേഷനും ലഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ ഷിവാഗോയിലെ അഭിനയത്തിന് ഒരു ഗോള്‍ഡണ്‍ ഗ്ലോബ് അവാര്‍ഡും നേടി.