കൊല്ലം ജില്ലയിലെ മണ്‍റോതുരുത്ത് പഞ്ചായത്തിലെ ജനങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും ഫലമായുള്ള വേലിയേറ്റത്താല്‍ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറുന്നതുമൂലം നരകയാതന അനുഭവിക്കുകയാണ്
സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ പരിസ്ഥിതി കമ്മിറ്റി, മണ്‍റോ തുരുത്ത് സംരക്ഷണ സമിതിയുടെയും പ്രദേശത്തെ പാര്‍ട്ടി കമ്മിറ്റിയുടെയും അഭ്യര്‍ത്ഥന പ്രകാരം ഒരു വിദഗ്ദ്ധ സമിതിയെ പഠനത്തിനായി നിയോഗിച്ചു.
ഡോ. കെ. സോമന് (ഭൗമശാസ്ത്ര വിഭാഗം മുന്‍തലവന്‍ – സെസ്സ്)
ഡോ. എം.പി. മുരളീധരന് (ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍)
പി.പി. പ്രസാദ്, ജേക്കബ് ലാസര്‍ എന്നിവരടങ്ങിയ സമിതിയാണ് മണ്‍റോ തുരുത്ത് സന്ദര്‍ശിച്ചത്.