മംഗലാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍.ഐ.റ്റി.റ്റി.ഇ. ജസ്റ്റിസ് കെ.എസ് ഹെഗ്ഡെ ചാരിറ്റബിള്‍ ഹോസ്പിറ്റലിന് കീഴിലുള്ള മീനാക്ഷി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രോണോഫീഷ്യല് സര്‍ജ്ജറി ഡോക്ടര്‍ വിക്രം ഷെട്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ 32 തരം മുഖവൈകല്യ അസുഖവുമായി ബുദ്ധിമുട്ടുന്ന പതിനായിരം പേര്‍ക്ക് സൗജന്യമായി മുഖവൈകല്യ ശസ്ത്രക്രിയ വിജയകരമായി ചെയ്തുകൊടുത്തു. 1000 രൂപ മുതല്‍ 8 ലക്ഷം രൂപവരെ ചെലവ് വരുന്നതാണ് ചെയ്തു കൊടുത്ത ശസ്ത്രക്രിയകള്‍. സ്വയമേവ യാതൊരു പ്രതിഫലവും പറ്റാതെ വോളന്റിയറായി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മേല്‍പദ്ധതി നടപ്പിലാക്കുന്നതിന് ചുക്കാന്‍ പിടിച്ചു. മേല്‍നോട്ടം വഹിച്ചു വരുന്നത് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ ഉമേഷ് പോച്ചപ്പനാണ്. കഴിഞ്ഞ 7 വര്‍ഷമായി നടന്നു വരുന്ന പദ്ധതി പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്, സെന്റ് ജോണ്‍ ആംബുലന്‍സ് കേരള, ഗ്രാമഗ്രാമാന്തരങ്ങളിലെ വിവിധ എന്‍.ജി.ഒ.കള്‍, ജീവകാരുണ്യ സംഘടനകള്‍, ക്ലബ്ബുകള്‍, വ്യക്തികളുമായി സഹകരിച്ച് സൗജന്യ ക്യാന്പുകള്‍ നടത്തി രോഗികളെ സ്ക്രീനിംഗ് ചെയ്ത് തിരഞ്ഞെടുത്താണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. 31-5-2015 വരെ 310 ക്യാന്പുകളിലൂടെ 9982 പേര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയകള്‍ ചെയ്ത് കൊടുക്കുകയുണ്ടായി. ഈ നേട്ടം കൈവരിക്കുന്നതിന് ഏറ്റവും കൂടുതല്‍ സഹായ സഹകരണങ്ങള്‍ ലഭിച്ചത് പത്രമാധ്യമമാനേജ്മെന്റ് സ്റ്റാഫ് പ്രതിനിധികളില്‍ നിന്നാണ്.