ആനവേട്ട ഒന്പത് പേര് വനംവകുപ്പിന്റെ പിടിയിൽ

0

ആനവേട്ട കേസില്‍ ഒന്‍പത് പേര്‍ വനംവകുപ്പിന്‍റെ പിടിയില്‍. രണ്ട് ആനക്കൊന്പുകളും പിടിച്ചെടുത്തു. ആനക്കൊന്പ്് വില്‍പനയുമായി ബന്ധപ്പെട്ടവരെയാണ് തിരുവനന്തപുരത്ത് നിന്ന് പിടികൂടിയത്. അതേസമയം ആനവേട്ടക്കാരെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി വനം ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടരുകയാണ്. ആനക്കൊമ്പ് വില്‍പ്പനയുടെ ഇടനിലക്കാര്‍, ആനക്കൊന്പ് വാങ്ങുന്നവര്‍, ഇതുപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍ എന്നിവരാണ് പിടിയിലായത്. രണ്ട് ആനക്കൊന്പുകളും ബാലരാമപുരത്ത് നിന്ന് പിടിച്ചെയുത്തു. ഒന്‍പത് പേരാണ് ഇപ്പോള്‍ പിടിയിലായത്. തിരുവനന്തപുരം നഗരത്തിലെ കരിമഠം, കിള്ളിപ്പാലം ,പേട്ട, ആനയറ ഭാഗങ്ങളിലെ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.‌ ആനവേട്ടക്കാരെ ഇത് വരെ കണ്ടെത്താനായില്ല. ആനവേട്ട നടന്ന തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ വനമേഖലകളിലും ചുറ്റുമുള്ള പ്രദേശങ്ങളിലും നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ എല്ലാ വനം ഡിവിഷനുകളോടും വിവരശേഖരണം, റെയ്ഡ്, പെട്രോളിങ് എന്നിവ ശക്്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പക്ഷെ ഇത്രകോളിളക്കമുണ്ടാക്കിയ കേസില്‍ ഇത് വരെ വനം, പൊലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം രൂപീകരിക്കന്‍ സാര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Share.

About Author

Comments are closed.