മേനക ഒരിടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ അഭിനയിക്കുന്നു. ബാലചന്ദ്രമേനോന് സംവിധാനം ചെയ്യുന്ന ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന ചിത്രത്തിലൂടെയാണ് മേനക വീണ്ടും അഭിനയരംഗത്തേക്കു വരുന്നത്. ഭർത്താവും ചലച്ചിത്ര നിർമാതാവുമായ സുരേഷ് കുമാറിന്റെ നിർബന്ധത്തെ തുടർന്നാണ് വീണ്ടും സിനിമയിൽ അഭിനയിക്കാൻ തയാറായതെന്ന് മേനക പറഞ്ഞു.വീണ്ടും സിനിമയിൽ അഭിനയിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് മേനക പറയുന്നതിങ്ങനെ: ‘സിനിമയുടെ കഥ പറഞ്ഞ ശേഷം ചിത്രത്തിലെ വ്യത്യസ്തമായ വേഷം ചെയ്യാൻ ബാലചന്ദ്രമേനോന് ക്ഷണിക്കുകയായിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല. എന്നാൽ, അഭിനയിക്കട്ടെ എന്നായിരുന്നു സുരേഷിന്റെ അഭിപ്രായം. റോളിന്റെ പ്രധാന്യത്തെക്കുറിച്ച് വീണ്ടും ബാലചന്ദ്രമേനോന് ഞങ്ങളെ പറഞ്ഞു മനസിലാക്കി. അദ്ദേഹം മടങ്ങിപ്പോയ ശേഷം അര മണിക്കൂർ ഇതേച്ചൊല്ലി ഞാനും സുരേഷും വഴക്കായിരുന്നു. എത്രയും വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ ആവശ്യമുണ്ടോയെന്നായിരുന്നു എന്റെ സംശയം. എന്നാൽ എനിക്ക് ഇനി വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാമെന്നും ബാലചന്ദ്രമേനോനെ പോലൊരു സംവിധാകന്റെ ചിത്രത്തിൽ അഭിനയിക്കുന്നത് നല്ലതാണെന്നും സുരേഷാണ് പറഞ്ഞത്. അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചതുകൊണ്ടാണ് വീണ്ടും അഭിനയിക്കാൻ തയാറായത്’ – മേനക പറഞ്ഞു.ഒരു കാലത്ത് മലയാള സിനിമ പ്രേക്ഷകരുടെ മനംകവർന്ന ശങ്കര്‍ – മേനക താരജോഡികൾ വീണ്ടും ഒന്നിക്കുന്നുയെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
മേനക വീണ്ടും അഭിനയരംഗത്തേക്ക്
0
Share.