മൂന്നു ഗെറ്റപ്പില് ശിവകാര്ത്തികേയന്: ഒന്ന് സ്ത്രീ വേഷം.

0

തമിഴിലെ പുതിയ താരോദയമായ ശിവകാര്‍ത്തികേയന്‍ ഒരു ചിത്രത്തില്‍ മൂന്നു വേഷങ്ങളിലെത്തുന്നു. യുവാവ്, സ്ത്രീ, വയസ്സന്‍ എന്നിങ്ങനെ മൂന്നു വേഷമാണ് താരത്തിന്. നവാഗതനായ ഭാഗ്യരാജ് ഭാരതി ഒരുക്കുന്ന ചിത്രം പൂര്‍ണമായും ഒരു പരീക്ഷണ സിനിമയാണ്. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീന്‍ ഫുട്ടാണ് ശിവകാര്‍ത്തികേയനെ മൂന്നു ഗെറ്റപ്പുകളില്‍ ഒരുക്കുക.
വിക്രം ചിത്രമായ ഐയിലും സീന്‍ ഫുട്ട് മേക്കപ്പ് ഒരുക്കിയിരുന്നു. വിഖ്യാത ഛായാഗ്രാഹകന്‍ പി.സി ശ്രീറാമും റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകും. അനിരുദ്ധിന്റേതാണ് ഈണങ്ങള്‍. സപ്തംബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ ആര്‍.ഡി.രാജയാണ് നിര്‍മ്മിക്കുന്നത്.

Share.

About Author

Comments are closed.