മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ ഇന്ത്യയും പാകിസ്താനും തീരുമാനിച്ചു. നരേന്ദ്രമോദിയും പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടാനും ചര്‍ച്ചയില്‍ തീരുമാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 2016 ല്‍ പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കൂടിക്കാഴ്ചയ്ക്കിടെ നരേന്ദ്ര മോദി നവാസ് ഷെരീഫിന് ഉറപ്പ് കൊടുത്തു ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച നടത്താനും തീവ്രവാദ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളിലേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താനും ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായി. തങ്ങളുടെ ജയിലുകളിലുള്ള മത്സ്യത്തൊഴിലാളികളെ ഇരുരാജ്യങ്ങളും അവരുടെ ബോട്ടോടുകൂടി 15 ദിവസത്തിനകം കൈമാറുമെന്നുള്ളതാണ് ഇന്നത്തെ കൂടിക്കാഴ്ചയിലെ മറ്റൊരു പ്രധാന തീരുമാനം.ഇരു രാജ്യങ്ങളിലേയും അതിര്‍ത്തി രക്ഷാ സേനാ മേധാവികള്‍ തമ്മില്‍ ഉടന്‍ കൂടിക്കാഴ്ച നടത്താനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. മുക്കാല്‍ മണിക്കൂര്‍ നിശ്ചയിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ചര്‍ച്ചയ്ക്ക് മുമ്പ് ഇരു നേതാക്കളും ഹസ്തദാനം ചെയ്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തു. മോദിയോടൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ എന്നിവരും നവാസ് ഷെരീഫിനൊപ്പം പാകിസ്താന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസുമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന്(എസ്.സി.ഒ.) സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദിയും നവാസ് ഷെരീഫും റഷ്യയിലെത്തിയത്. എസ്.സി.ഒ. സമ്മേളനത്തില്‍ നിരീക്ഷകരായാണ് ഇരുവരും പങ്കെടുക്കുക.
മുംബൈ ഭീകരാക്രമണ കേസ് വിചാരണ വേഗത്തിലാക്കും.
0
Share.