സെലിബ്രിറ്റികളുടെ ഹെയര് സ്റ്റൈലിസ്റ്റ് സപ്ന ഭവാനിയെ ഇരുപത്തിനാലാം വയസില് കൂട്ട ബലാത്സംഗത്തിനിരയായെന്ന്

0

സെലിബ്രിറ്റികളുടെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് സപ്‌ന ഭവാനിയെ അറിയാത്ത ഹിന്ദി ടിവി പ്രേക്ഷകര്‍ ചുരുക്കമായിരിക്കും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും മുംബൈ നഗരത്തില്‍ ബൈക്കില്‍ ചുറ്റിക്കറിങ്ങിയുമെല്ലാം സപ്‌ന പല അവസരങ്ങളിലായി ടിവി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് സപ്‌ന കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിച്ചിട്ടത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇരുപത്തിനാലാം വയസില്‍ കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തെക്കുറിച്ചാണ് പ്രധാനമായും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. പിതാവ് മരിച്ച സമയത്ത് ചിക്കാഗോയിലേക്ക് പോകേണ്ടിവന്നു. അവിടെ പല സുഹൃത്തുക്കളെയും കണ്ടുമുട്ടി. മുടിയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തനിക്ക് ധൈര്യമായത് ചിക്കാഗോ വാസമാണ്. എന്നാല്‍, ഒരു ക്രിസ്മസ് വൈകുന്നേരം ബാറില്‍ നിന്നും പുറത്തേക്കുവന്ന തന്നെ ഒരു സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി. കുട്ടിയുടുപ്പും ചുവന്ന ലിപ്സ്റ്റിക്കും അണിഞ്ഞ താന്‍ മദ്യപിച്ചിരുന്നതായും സപ്‌ന പറഞ്ഞു. തലയ്ക്കുനേരെ തോക്കു ചൂണ്ടിയായിരുന്നു ബലാത്സംഗത്തിനിരയാക്കിയത്. വീട്ടിലേക്കു പോയതും കുളിച്ചതുമെല്ലാം ഓര്‍മയുണ്ട്. സംഭവം പലപ്പോഴും മനസില്‍ കടന്നുവരാറുണ്ടെങ്കിലും തന്റെ ആത്മാവിനെ തകര്‍ക്കാന്‍ അതിനെ താന്‍ അനുവദിച്ചില്ലെന്ന് സപ്‌ന അഭിമാനത്തോടെ പറയുന്നു. പിന്നീടും ഞാന്‍ ചുവന്ന ലിപ്സ്റ്റിക്കും കുട്ടിയുടുപ്പ് ഇടാറുണ്ടെന്നും സപ്‌ന പറഞ്ഞു. പതിനാലാം വയസില്‍ തന്നെ സിഗരറ്റ് വലിക്കാനും ബൈക്കില്‍ സഞ്ചരിക്കാനും തുടങ്ങിയ തന്നെ വേശ്യയെന്നാണ് ബാന്ദ്രയിലുള്ളവര്‍ വിളിച്ചതെന്നും സപ്‌ന ഓര്‍ക്കുന്നുണ്ട് ..

Share.

About Author

Comments are closed.