റോയല് എന്ഫീല്ഡ് ഡെസ്പാച്ചിന് വില 2.05 ലക്ഷം രൂപ

0

റോയല്‍ എന്‍ഫീല്‍ഡിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലായ ഡെസ്പാച്ചിന് കമ്പനി വില പ്രഖ്യാപിച്ചു. 2.05 ലക്ഷം രൂപയാണ് മിലിറ്ററി യൂണിഫോമിനോട് സാമ്യമുള്ള നിറത്തിലെത്തുന്ന ബൈക്കിന് മുംബൈയിലെ എക്‌സ് ഷോറൂം വില. ഡസേര്‍ട്ട് സ്‌റ്റോം സക്വോഡ്രണ്‍ ബ്ലൂ എന്നിങ്ങനെ രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരുകന്നത്. 200 ബൈക്കുകള്‍ മാത്രമായിരിക്കും ലിമിറ്റഡ് എഡിഷന്‍ ആയി നിരത്തിലെത്തുക.ഒരു കാലത്ത് മിലിറ്ററി ഉപയോഗിച്ചിരുന്ന ഡെസ്പാച്ച് ബുള്ളറ്റുകളുടെ ഓര്‍മ പുതുക്കിയാണ് ലിമിറ്റഡ് എഡിഷന്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. യുദ്ധക്കളത്തില്‍ നിന്നും മിലിറ്ററി ആസ്ഥാനത്തേക്ക് വിവരങ്ങളുമായി പാഞ്ഞിരുന്ന സൈനികര്‍ താണ്ടിയ വഴികളും മറ്റും ഓര്‍മിപ്പിക്കുന്നതാണ് ലിമിറ്റഡ് എഡിന് നല്‍കിയിരിക്കുന്ന നിറക്കൂട്ട്. ഒറിജിനല്‍ ലതര്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന സീറ്റുകളും എയര്‍ബോക്‌സിനെ ചുറ്റിക്കെട്ടിയ ലെതര്‍ ബക്കിളും പുതിയ എഡിഷന്റെ ഭംഗി കൂട്ടിയിട്ടുണ്ട്. ബ്ലാക്ക് മാറ്റ് ഫിനിഷോഡ് കൂടിയ എന്‍ജിനും മംഫ്ലൂ യൂണിറ്റും ഇതുവരെ ബുള്ളറ്റില്‍ കാണാത്തതാണ്. ബൈക്കിന്റെ നിറം തന്നെയാണ് ഷാസിക്കും നല്‍കിയിട്ടുള്ളത്.

Share.

About Author

Comments are closed.