ഡേറ്റാ കാർഡിന്റെ വലുപ്പത്തിൽ കംപ്യൂട്ടർ

0

ഡെസ്ക്ടോപ്പുകളിൽ നിന്ന് ലാപ്ടോപ്പിലെത്തി പിന്നീട് ടാബ്‌ലറ്റിലും. ഇപ്പോഴിതാ പെൻഡ്രൈവിന്റെയും ഡേറ്റാ കാർഡിന്റെയും വലുപ്പത്തിലേക്കു ചുരുങ്ങിയിരിക്കുകയാണ് കംപ്യൂട്ടറുകൾ. ഇന്റലാണ് കംപ്യൂട്ട് സ്റ്റിക് എന്ന പേരിലുള്ള കൈക്കുള്ളിൽ ഒതുങ്ങുന്ന മിനി കംപ്യൂട്ടർ ആദ്യം പുറത്തിറക്കിയത്. തുടർന്ന് ഐവ്യു, ട്രോൺസ്മാർട് എന്നിവ കംപ്യൂട്ട് സ്റ്റിക്കുകൾ പുറത്തിറക്കി. ലെനോവ, അസൂസ്, ഇന്റലിന്റെ തന്നെ ആർക്കോസ് സ്റ്റിക് പിസി എന്നിവ ഉടനെ പുറത്തിറങ്ങും. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8.1 അധിഷ്ഠിതമായ ഇന്റലിന്റെ മിനി പഴ്‌സനേല്‍ കംപ്യൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തി. പേര് സൂചിപ്പിക്കും പോലെ, ചെറിയൊരു മെമ്മറി സ്റ്റിക്കിന്റെ വലിപ്പമുള്ള ഉപകരണത്തില്‍ പഴ്‌സനേല്‍ കംപ്യൂട്ടറിനെ ഉൾക്കൊള്ളിച്ചിരിക്കുകയാണ് ഇന്റല്‍. ടിവിയെ കമ്പ്യൂട്ടറായി മാറ്റുന്ന ഉപകരണമാണിത്. ‘ഇന്റല്‍ കമ്പ്യൂട്ട് സ്റ്റിക്ക്’ എന്ന് പേരിട്ടിട്ടുള്ള ഇതിന് ഓണ്‍ലൈന്‍ വിപണനകേന്ദ്രമായ ഫ്ലിപ്കാര്‍ട്ടില്‍ 9,999 രൂപയാണ് വില. ഇന്റല്‍ ആറ്റം ക്വാഡ്കോര്‍ പ്രൊസസര്‍ കരുത്തു പകരുന്ന ഉപകരണമാണ് ‘ഇന്റലിന്റെ കംപ്യൂട്ട് സ്റ്റിക്ക്. വിന്‍ഡോസ് 8.1 ഒഎസ് പ്രീലോഡഡ് ആയ സ്റ്റിക്കില്‍ 32 ജിബി ഇന്‍ബിള്‍റ്റ് സ്‌റ്റോറേജും 2ജിബി റാമുമുണ്ട്. മക്ഫ്രീ ആന്റിവൈറസ് പ്രൊട്ടക്‌ഷനും പ്രീലോഡഡ് ആണ്. നമ്മുടെ ടിവിയെ കംപ്യൂട്ടറാക്കിയാണ് കംപ്യൂട്ട് സ്റ്റിക്കുകളുടെ പ്രവർത്തനം. എച്ച്ഡിഎംഐ സ്ലോട്ടുള്ള ടിവിയോ മോണിറ്ററോ ഉപയോഗിച്ചാണ് പ്രവർത്തനം. വയർലെസ് കീബോർഡും മൗസും ഉണ്ടായിരിക്കണം.

Share.

About Author

Comments are closed.