മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാളി ഒറിയ എന്നീ ഭാഷകളടക്കം 2500 ഓളം ചിത്രങ്ങളിലും സീരിയലുകളിലും തിളങ്ങി നിന്നിരുന്ന സുകുമാരി നിരവധി പുരസ്കാരങ്ങളടക്കം ഇന്ത്യാ ഗവണ്മെന്റിന്റെ പരമോന്നത പുരസ്കാരമായ പത്മശ്രീ അടക്കം എത്തിയിരുന്നു. സംവിധായകന് ബീംസിങ് മകന് സുരേഷ് എന്നിവരടങ്ങുന്ന കുടുംബമാണ് സുകുമാരിക്ക് ഉണ്ടായിരുന്നത്. സിനിമയുടെ അകത്തും പുറത്തും നിരവധി സൗഹൃദ കൂട്ടായ്മകള്‍ ഈ അമ്മയ്ക്ക് ഉണ്ടായിരുന്നു. മലയാളമടക്കം അന്യഭാഷാ ചിത്രങ്ങളില്‍ അമ്മയായി ഭാര്യയായി സഹോദരിയായി കഥാപാത്രത്തിന്റെ രൂപസാദൃശ്യത്തിനനുസരിച്ച് മികച്ച മികവ് കാട്ടുവാന്‍ സുകുമാരി അമ്മ വളരെയേറെ ശ്രദ്ധിച്ചിരുന്നു. എ.വി.എം. സ്റ്റുഡിയോവില്‍ പത്മിനിക്കൊപ്പം ചെന്ന കുട്ടിക്ക് സിനിമയിലഭിനയിക്കുവാന് അവസരം ലഭിച്ചത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. ഓര്ഇരവ് എന്ന സിനിമയിലൂടെ സുകുമാരി അഭിനയരംഗത്തേക്ക് എത്തി തിരുവിതാംകൂറിന്റെ കലാപാരന്പര്യമായിരുന്ന സുകുമാരിയ അമ്മയുടെ ലളിത പത്മിനി രാഗിണിമായുടെ അമ്മ സരസ്വതി അമ്മയുടെ സഹോദരിപുത്രിയാണ് സുകുമാരി അമ്മ. കാഴ്ചയിലും പെരുമാറ്റത്തിലും മാതൃവാത്സല്യം തുളുന്പി നിന്ന സുകുമാരിഅമ്മയെ നമുക്ക് കാണുവാന്‍ സാധിക്കുകയുള്ളൂ. പുഞ്ചിരിയോടെ സെറ്റിലും ചന്ദനക്കുറിയുമായി നല്കുന്ന ഈ താരത്തെ പ്രേക്ഷകര്‍ കണ്ടിരുന്നത് അവരുടെ അമ്മയായും കൂടപ്പിറപ്പുമായും തന്നെയായിരുന്നു. കടുത്ത ഈശ്വരഭക്തിയുള്ള സുകുമാരി അമ്മ എല്ലാ ക്ഷേത്രങ്ങളിലും നിത്യസന്ദര്‍ശകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് ഏത് സ്ഥലത്തു പോയിരുന്നാലും അടുത്തുള്ള എല്ലാ ക്ഷേത്രങ്ങളിലും സന്ദര്‍ശിക്കുമായിരുന്നു. ഇടയ്ക്ക് ഒരു ഹോട്ടലില്‍ വിശ്രമിക്കുന്ന സമയത്ത് ചില ശാരീരിക വൈഷമ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയുൺ ഹാര്‍ട്ട് ഓപ്പറേഷന് നടത്തുകയും ചെയ്തു. വളരെ യാദൃശ്ചികമായി ഒരു ചിത്രത്തിന്റെ സെറ്റില്‍ വച്ച് സുകുമാരി അമ്മയോടൊപ്പം യാത്ര ചെയ്യുവാന്‍ ഒരു ഭാഗ്യം എനിക്കു കിട്ടി. യാത്രയ്ക്കൊപ്പം നിരവധി അനുഭവങ്ങളും വിഷമങ്ങളും വേദനകളും പങ്കുവച്ച ഈ അമ്മ തമാശയിലൂടെ ഇന്ന് ഞാന്‍ സംസാരിക്കുന്നത് രണ്ടുലക്ഷം രൂപയുള്ള മിഷ്യന് എന്റെ ഹൃദയത്തില്‍ വച്ച് പിടിപ്പിച്ചിരിക്കുകയാണെന്നും അവ നിന്നുപോയാല്‍ ഞാന്‍ ദൈവത്തിന്റെയടുത്ത് എത്തുമെന്നും അമ്മ പറഞ്ഞു. കൊച്ചിയിലെ ചിത്രീകരണം കഴിഞ്ഞതിനു ശേഷം ചെക്കപ്പിനുവേണ്ടി അമൃത ഹോസ്പിറ്റലില്‍ പോകണമെന്നും സുകുമാരി അമ്മ പറഞ്ഞു. പ്രിയദര്ശന് ചിത്രങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു സുകുമാരിയമ്മ. പഞ്ചവടിപാലം, പൂച്ചയ്ക്ക് ഒരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ബോയിംഗ് ബോയിംഗ്, ഒരു വടക്കന്‍ വീരഗാഥ, അച്ചുവിന്റെ അമ്മ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഈ അഭിനയപ്രതിഭ നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്കി. അന്യഭാഷാ ചിത്രങ്ങളിലും കഥാപാത്രത്തിനോടൊപ്പം ഈ താരത്തിന് അമ്മ ആകുവാന്‍ കഴിഞ്ഞു എന്നുള്ളതാണ്. സുകുമാരി അമ്മ അഭിനേത്രിയുടെ എല്ലാ ഭാഷകളിലും ഒരു വന്‍ സുഹൃത്ത് വലയം ഈ താരപ്രതിഭയ്ക്ക് ഉണ്ടായിരുന്നു. അഭിനയസിദ്ധിയുടെ ലോകത്ത് നില്‍ക്കുന്പോഴും ഈ അമ്മ വിനയത്തോടെയാണ് എല്ലാവരോടും സ്നേഹമായി പെരുമാറുന്നത്. അസുഖം കാരണം തിരുവനന്തപുരത്തെ നിംസ് ഹോസ്പിറ്റലില്‍ വീണ്ടുൺ ഹൃദ്രോഗത്തെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യുകയുണ്ടായി. മമ്മൂട്ടിയുടെ ഹാര്‍ട്ട് ടു ഹാര്‍ട്ട് എന്ന ശസ്ത്രക്രിയാ പദ്ധതിയിലൂടെ ഡോ. മധു ശ്രീധറിന്റെയും ഡോ. കൃഷ്ണകുമാറിന്റെയും നേതൃത്വത്തിലും സര്‍ജറികള്‍ നടത്തി വീണ്ടും ഈ പ്രതിഭയെ അഭിനയരംഗത്തേക്ക് എത്തിച്ചു. വളരെ യാദൃശ്ചികമായി വീട്ടിലെ പൂജാമുറിയില്‍ ഭദ്രദീപം തെളിയിച്ചപ്പോള്‍ സാരിക്ക് തീപിടിച്ച് 2013 ഫെബ്രുവരി 26 ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച സുകുമാരി അമ്മ മാര്‍ച്ച് 26-ാം തീയതി ഈ അഭിനേത്രി വിടപറയുകയും ചെയ്തു.
സുകുമാരിഅമ്മ
0
Share.