രഹസ്യവിവരം അനുസരിച്ച് പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ സെക്സ് റാക്കറ്റ് തകര്‍ത്തു. അഞ്ച് പുരുഷന്മാരും ഒമ്പത് യുവതികളും പിടിയിലായതായി പോലീസ് അറിയിച്ചു. കാണ്‍പൂരിനടുത്ത് കല്യാണ്‍പൂരിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ശൈലേന്ദ്ര ഗുപ്ത അഥവാ ദീപക് എന്നയാളുടെ പേരില്‍ വാടകയ്ക്ക് എടുത്ത വീട്ടിലാണ് അനാശാസ്യ പ്രവര്‍ത്തനം നടന്നിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ പുരുഷന്മാരെയും യുവതികളെയും പിടികൂടുകയായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് സുരേന്ദ്ര തിവാരി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് യുവതികള്‍ എന്ന് പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. വീട്ടുജോലിക്കായി എന്ന വ്യാജേന കൊണ്ടുവന്ന സ്ത്രീകളെ മാസംവ്യാപാരത്തിനായി ഈ സംഘം ഉപയോഗിക്കുകയായിരുന്നു. സംസ്ഥാനം ഭരിക്കുന്ന സമാജ്വാദി പാര്‍ട്ടിയുടെ ഓഫീസ് എന്ന വ്യാജേനയായിരുന്നത്രെ കെട്ടിടം ഉപയോഗിച്ചിരുന്നത്. പാര്‍ട്ടിയുടെ കൊടിയും ഇവിടെ ഉണ്ടായിരുന്നു. ഉത്തര്‍ പ്രദേശ് ഉദ്യോഗ് വ്യാപാര്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് ശൈലേന്ദ്ര ഗുപ്ത എന്ന് വീടിന് പുറത്ത് ബോര്‍ഡും ഉണ്ട്. സാഹില്‍, സിദ്ധാര്‍ഥ് ശര്‍മ, മുനി ശ്രീവാസ്തവ, രാജു എന്നിവരാണ് ശൈലേന്ദ്ര ഗുപ്തയ്ക്കൊപ്പം പോലീസിന്റെ പിടിയിലായത്. പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായ സ്ത്രീകള്‍ എന്ന് എസ് പി പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണ്. സംഘവുമായി ബന്ധപ്പെട്ട കൂടുതല്‍ പേര് അറസ്റ്റിലായേക്കുമെന്നാണ് അറിയുന്നത്.
വന്‍ സെക്സ് റാക്കറ്റ് തകര്‍ത്തു: പിടിയിലായത് 9 യുവതികള്‍!
0
Share.