വിജയ്-അറ്റ്ലീ ചിത്രത്തിന് മൂണ്ട്രു മുഖം

0

സൂപ്പരഹിറ്റ് ചിത്രമായ രാജ റാണിയ്ക്ക് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇളയദളപതി വിജയ് ആണ് നായകനായി എത്തുന്നത്. എണ്‍പതുകളില്‍ റിലീസായ രജനീകാന്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മൂണ്ട്രു മുഖം എന്ന േപരായിരിക്കും ഈ ചിത്രത്തിനും സംവിധായകന്‍ നല്‍കുക. ചിത്രത്തില്‍ വിജയ് മൂന്ന് വേഷങ്ങളിലെത്തുന്നു എന്നതാണ് പ്രധാനപ്രത്യേകത. ചിത്രത്തില്‍ ഒരു വിജയ് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കും. മുരുകദോസിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം കത്തിയിലും വിജയ് ഇരട്ടവേഷത്തിലെത്തിയിരുന്നു.പുതിയ സിനിമയുടെ ആദ്യ ചിത്രീകരണം ചൈനയിലാകും ആരംഭിക്കുക. ഗാനരംഗങ്ങളും മറ്റു പ്രധാനപ്പെട്ട ചില സീനുകളുമാണ് ചൈനയില്‍ ചിത്രീകരിക്കുന്നത്. സമാന്തയും ആമി ജാക്സണും നായികമാരായി എത്തുന്ന ചിത്രത്തിന് ജിവി പ്രകാശ് സംഗീതം നിര്‍വഹിക്കുന്നു.സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് രജനിയെ ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നാണ് മൂണ്ട്രു മുഖം. എന്നാല്‍ വിജയ് ചിത്രം ഇതിന്‍റെ റീമേക്ക് അല്ലെന്ന് അറ്റ്ലീ വ്യക്തമാക്കി.

Share.

About Author

Comments are closed.